പി.എസ്.സി പ്രായോഗിക പരീക്ഷ

Sunday 17 November 2024 12:00 AM IST

തിരുവനന്തപുരം:കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ പ്രോഗ്രാമർ - എൻ.സി.എ- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 725/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 21 ന് രാവിലെ 10 മുതൽ 12 വരെ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ പ്രായോഗിക പരീക്ഷ നടത്തും.

അഭിമുഖം

ലീഗൽ മെട്രോളജി വകുപ്പിൽ ജൂനിയർ അസ്സേ മാസ്റ്റർ (കാറ്റഗറി നമ്പർ 4/2023) തസ്തികയിലേക്ക് 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ കഥകളിവേഷം (കാറ്റഗറി നമ്പർ 685/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 18, 19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

സംസ്ഥാന ജലഗതാഗത വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 58/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 19 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ക്ലാ​ർ​ക്ക്റാ​ങ്ക് ​ലി​സ്റ്റി​ലെ നി​യ​മ​നം​ ​ഇ​ഴ​യു​ന്നു

തി​രു​വ​ന​ന​ത​പു​രം​:​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​ ​ക്ലാ​ർ​ക്ക് ​-​ടൈ​പ്പി​സ്റ്റ് ​/​ ​ടൈ​പ്പി​സ്റ്റ്-​ക്ലാ​ർ​ക്ക് ​റാ​ങ്ക്‌​ലി​സ്റ്റി​ന്റെ​ ​കാ​ലാ​വ​ധി​ ​പ​കു​തി​ ​പി​ന്നി​ട്ടി​ട്ടും​ ​തി​രു​വ​ന​ന്ത​പു​രം​ ​ഒ​ഴി​കെ​യു​ള്ള​ ​ജി​ല്ല​ക​ളി​ലെ​ ​നി​യ​മ​നം​ 50​-ാം​ ​റാ​ങ്കി​ൽ​ ​പോ​ലും​ ​എ​ത്തി​യി​ല്ല. 14​ ​ജി​ല്ല​ക​ളി​ലു​മാ​യി​ 368​ ​പേ​രെ​ ​മാ​ത്ര​മാ​ണ് ​നി​യ​മി​ച്ച​ത്.​ ​ത​സ്തി​ക​മാ​റ്റ​വും​ ​സ്ഥാ​ന​ക്ക​യ​റ്റ​വും​ ​ന​ട​പ്പാ​ക്കാ​തെ​ ​ഒ​ഴി​വു​ക​ൾ​ ​പൂ​ഴ്‌​ത്തു​ന്ന​താ​ണ് ​നി​യ​മ​ന​ങ്ങ​ൾ​ ​കു​റ​യാ​ൻ​ ​കാ​ര​ണ​മെ​ന്ന് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ​റ​യു​ന്നു. റാ​ങ്ക്‌​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​അ​യ​ച്ച​ 629​ ​നി​യ​മ​ന​ ​ശു​പാ​ർ​ശ​യി​ൽ​ 261​ ​എ​ണ്ണ​വും​ ​എ​ൻ.​ജെ.​ഡി.​ ​ഒ​ഴി​വി​ലേ​ക്കാ​ണ്.​ ​ലി​സ്റ്റി​ൽ​ ​നി​ന്ന് ​ഏ​റ്റ​വും​ ​കു​റ​വ് ​നി​യ​മ​നം​ ​വ​യ​നാ​ട്ടി​ലാ​ണ്.​ 13​ ​പേ​ർ​ക്ക്.​ ​അ​തി​ൽ​ ​നാ​ലെ​ണ്ണം​ ​എ​ൻ.​ജെ.​ഡി​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി​ ​ഒ​രേ​ ​ത​സ്തി​ക​യി​ൽ​ ​ഉ​ള്ള​വ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​അ​നു​വ​ദി​ച്ചാ​ലേ​ ​ഒ​ഴി​വു​ണ്ടാ​കൂ.​ ​ഇ​തി​ന് ​ചെ​യ്യാ​ത്ത​താ​ണ് ​പു​തി​യ​ ​നി​യ​മ​ന​ത്തി​ന് ​ത​ട​സം.​ ​റാ​ങ്ക്പ​ട്ടി​ക​യി​ലെ​ ​കൂ​ടു​ത​ൽ​ ​പേ​രും​ ​പ്രാ​യ​പ​രി​ധി​ ​പി​ന്നി​ട്ട​വ​രാ​ണ്.​ ​അ​വ​ർ​ക്ക് ​ഇ​നി​യൊ​ര​വ​സ​രം​ ​ഇ​ല്ല.​ ​അ​തി​നാ​ൽ​ ​നി​യ​മ​നം​ ​മു​ട​ങ്ങു​ന്ന​ത് ​ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. 2022​ ​ഡി​സം​ബ​ർ​ ​ഒ​ന്നു​മു​ത​ലാ​ണ് ​ക്ലാ​ർ​ക്ക് ​-​ടൈ​പ്പി​സ്റ്റ്/​ടൈ​പ്പി​സ്റ്റ്-​ക്ലാ​ർ​ക്ക് ​റാ​ങ്ക്‌​പ​ട്ടി​ക​ക​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​ആ​ദ്യ​ ​ലി​സ്റ്റ് ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യു​ടേ​താ​യി​രു​ന്നു​ .​ 2023​ ​മേ​യ് 18​ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ഇ​ടു​ക്കി​ ​ജി​ല്ല​യു​ടെ​ ​റാ​ങ്ക് ​ലി​സ്റ്റാ​ണ് ​അ​വ​സാ​ന​ത്തേ​ത്.

അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​നു​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അ​സാ​പ് ​കേ​ര​ള​യി​ൽ​ ​സ്കി​ൽ​ ​ഡെ​വ​ല​പ്മെ​ന്റ് ​എ​ക്സി​ക്യൂ​ട്ടി​വ് ​എം​പാ​ന​ൽ​മെ​ന്റി​നാ​യി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​ ​ഫീ​സ് ​:​ 500​ ​രൂ​പ.​ ​അ​സാ​പ് ​കേ​ര​ള​യു​ടെ​ ​സി.​ഇ.​ടി​ ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ​അ​പേ​ക്ഷ​ ​ഫീ​സി​ല്ല.​ 30​ന് 5​മ​ണി​ക്ക​കം​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​c​o​n​n​e​c​t.​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​j​o​b​s​/​v​i​e​w​/40848.