മത ഗ്രൂപ്പ്: ഗോപാലകൃഷ്ണന് എതിരെ പ്രാഥമികാന്വേഷണം

Friday 22 November 2024 12:00 AM IST

തിരുവനന്തപുരം: ഹിന്ദു, മുസ്ലിം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ സസ്പെൻഷനിലായ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ പൊലീസ് അന്വേഷണം. തിരുവനന്തപുരം സിറ്റി നാർകോട്ടിക് സെൽ അസി.കമ്മിഷണർ അജി ചന്ദ്രനാണ് പ്രാഥമിക അന്വേഷണം നടത്തുക. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ഇതിന്റെ അടിസ്ഥാനത്തിലാവും കേസെടുക്കുക.

ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്പർദ്ധ വളർത്താനും വഴിയൊരുക്കുന്നതാണെന്നു ജില്ലാ ഗവ.പ്ലീഡർ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ പരാതിയിലാണ് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാർ നിയമോപദേശം തേടിയത്. എന്നാൽ കേസെടുക്കുന്നതിനെ ഐ.എ.എസ് ഉദ്യോഗസ്ഥർ എതിർക്കുന്നതിനാലാണ് പ്രാഥമിക

അന്വേഷണത്തിന് തീരുമാനിച്ചത്.

വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതല്ലാതെ സന്ദേശങ്ങൾ കൈമാറിയിട്ടില്ല. ഗ്രൂപ്പ് രൂപീകരിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തമല്ല. അതിനാൽ കേസെടുക്കാനാവില്ലെന്നാണ് ഐ.എ.എസുകാരുടെ നിലപാട്. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഗോപാലകൃഷ്ണൻ വേർതിരിവ് ഉണ്ടാക്കാനും ഐക്യം തകർക്കാനും ലക്ഷ്യമിട്ടാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന് ചീഫ്സെക്രട്ടറിയുടെ സസ്പെൻഷൻ ഉത്തരവിലുണ്ടായിരുന്നു. തന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പ​ഠ​ന​കാ​ര്യ​ങ്ങൾ വാ​ട്ട്സാ​പ്പി​ൽ​ ​ന​ൽ​കു​ന്ന​ത് ​വി​ല​ക്കി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നോ​ട്ട്സും​ ​മ​റ്റും​ ​വാ​ട്ട്സാ​പ് ​ഉ​ൾ​പ്പെ​ടെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ന​ല്കു​ന്ന​ത് ​വി​ല​ക്കി​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്.​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​ന്റെ​ ​ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണി​ത്.പ​ഠ​ന​കാ​ര്യ​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ന​ൽ​കു​ന്ന​ ​രീ​തി​ ​കു​ട്ടി​ക​ൾ​ക്ക് ​അ​മി​ത​ഭാ​ര​വും​ ​പ്രി​ന്റെ​ടു​ക്കു​മ്പോ​ൾ​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടും​ ​വ​രു​ത്തു​ന്നെ​ന്ന് ​ര​ക്ഷി​താ​ക്ക​ൾ​ ​ക​മ്മി​ഷ​നി​ൽ​ ​പ​രാ​തി​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​നം​ഗം​ ​എ​ൻ.​സു​ന​ന്ദ​ ​വ​കു​പ്പി​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രു​ന്നു.