മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: കല്യാൺ ജുവലേഴ്‌സ് ഒരുകോടി രൂപ നൽകും

Saturday 17 August 2019 6:59 AM IST

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാൺ ജുവലേഴ്‌സ് ഒരു കോടി രൂപ സംഭാവന നൽകും. കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറും. 2018ലെ പ്രളയകാലത്ത് കല്യാൺ ജുവലേഴ്സ് രണ്ടു കോടിയിലധികം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിരുന്നു.

കഴിഞ്ഞ പ്രളയകാലത്തെ പോലെ ഇക്കുറിയും ഒറ്റക്കെട്ടായി നിന്ന് നാം അതിജീവിക്കുമെന്നും കേരളത്തെ വീണ്ടും സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമങ്ങളിൽ കൈകോർക്കുമെന്നും ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഇക്കുറി, സംഭാവനയ്ക്ക് പുറമേ സർക്കാർ ഇടര സംഘടനകളുമായി ചേർന്ന് കല്യാൺ ജുവലേഴ്‌സ് പ്രളയ ബാധിതർക്ക് വീടുകൾ വച്ചുനൽകും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കല്യാണിന്റെ ടീം സജീവപങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.