സെൻട്രൽ ജയിലിന് മുന്നിൽ കാറിന് തീപിടിച്ചു,​ വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Saturday 23 November 2024 11:37 PM IST

കണ്ണൂർ : കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ആൾട്ടോ കാറിന് തീപിടിച്ച് അപകടം. കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിലാണ് സംഭവം. ചെട്ടിപ്പീടിക സ്വദേശികളായ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. തീപിടിച്ച കാ‌ർ പൂർണമായി കത്തിനശിച്ചു. ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആളപായമില്ല. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ വാഹനം നിറുത്തി പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.