'വാഹൻ' വീണ്ടും തകരാറിൽ; എം.വി.ഡി സേവനം മുടങ്ങി

Tuesday 26 November 2024 12:00 AM IST

തിരുവനന്തപുരം: മോട്ടോർവാഹനവകുപ്പിന്റെ 'വാഹൻ' സോഫ്റ്റ്‌വേർ വീണ്ടും തകരാറിലായതിനെ തുടർന്ന് വാഹന സംബന്ധമായ സേവനങ്ങൾ പൂർണ്ണമായും തടസപ്പെട്ടു. അപേക്ഷകൾ സമർപ്പിക്കാനും ഫീസ് അടയ്ക്കാനും കഴിയാതെ വന്നു. രാത്രി വൈകിയും തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലേക്കുള്ള സോഫ്റ്റ്‌വേറിന്റെ ഭാഗവും തകരാറിലായി. ഓഫീസുകളുടെ പ്രവർത്തനത്തിലും പ്രതിസന്ധി നേരിട്ടു. സാങ്കേതിക തകരാർ കാരണമാണ് ഫീസ് അടയ്ക്കാൻ കഴിയാതെ വന്നതെങ്കിലും പലർക്കും പിഴചുമത്തി സന്ദേശം ലഭിച്ചു.

സംസ്ഥാനത്ത് രണ്ടാഴ്ചയായി 'വാഹന്റെ' പ്രവർത്തനം ഭാഗികമായിരുന്നു. ട്രഷറയിലേക്ക് പണം അടയ്‌ക്കേണ്ടിവരുന്ന സമയത്താണ് സോഫ്റ്റ്‌വേർ തകരാർ കാട്ടുന്നത്. അപേക്ഷ അപൂർണ്ണമായും തിരിച്ചെടുക്കുക ബുദ്ധിമുട്ടാണ്. രാജ്യവ്യാപകമായ തകരാറാണെന്നും പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും മോട്ടോർവാഹനവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വാഹൻ സാരഥി സോഫ്റ്റ്‌വേറുകൾ തുടർച്ചയായി തകരാറിലാകുന്നുണ്ട്. പിഴ അടയ്ക്കാനുള്ള ഇ ചെല്ലാൻ സംവിധാനവും തടസപ്പെടുന്നുണ്ട്.

മാ​ന്വ​ൽ​ ​പ​രി​ഷ്ക്ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ജൂ​നി​യ​ർ​ ​ഡോ​ക്ട​ർ​മാ​രും​ ​ഹൗ​സ് ​സ​ർ​ജ​ൻ​മാ​രും​ ​അ​ധി​ക​ ​ജോ​ലി​ ​ഭാ​രം​ ​അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന​ ​പ​രാ​തി​ ​പ​രി​ഹ​രി​ക്കാ​ൻ​ ​പി.​ജി​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​ഹൗ​സ് ​സ​ർ​ജ​ൻ​മാ​രു​ടെ​യും​ ​മാ​ന്വ​ൽ​ ​പ​രി​ഷ്ക്ക​രി​ക്കു​മെ​ന്ന് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​നെ​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​കാ​ല​താ​മ​സം​ ​കൂ​ടാ​തെ​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജ​സ്റ്റി​സ് ​അ​ല​ക്സാ​ണ്ട​ർ​ ​തോ​മ​സ് ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ര​ജി​സ്ട്രാ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ​ന​ട​പ​ടി.