ഷൂവിനുള്ളിലെ അതിഥിയെക്കണ്ട് ഞെട്ടി വിദ്യാർത്ഥിനി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, മുന്നറിയിപ്പുമായി വാവ സുരേഷ്, വൈറലായി വീഡിയോ
Saturday 17 August 2019 3:52 PM IST
നന്നായി പരിശോധിച്ചതിന് ശേഷം മാത്രമേ അഴിച്ച് വച്ചിരിക്കുന്ന ഷൂ ഇടാകൂ എന്ന് പറയാറുണ്ട്. മഴക്കാലത്ത് ഷൂവിനുള്ളിൽ തേൾ,പാമ്പ് ഇവയൊക്കെ കയറാൻ സാധ്യത കൂടുതലാണ്. എന്നാൽ ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾക്ക് നമ്മൾ ചെവി കൊടുക്കാറില്ല.
തിരുവനന്തപുരം കരിക്കകത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ ഷൂവിൽ കയറിയ മൂർഖനെ പുറത്തെടുത്തിരിക്കുകയാണ് വാവ സുരേഷ്. അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷൂ ഇടുമ്പോൾ സൂക്ഷിക്കാനും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
'നമസ്കാരം, കരിക്കകം ക്ഷേത്രത്തിന്റെ അടുത്തുള്ള വീട്ടിൽ സ്കൂൾ വിദ്യാർത്ഥിയുടെ ഷൂസിൽ നിന്നും കണ്ടെത്തിയ മൂർഖൻ കുഞ്ഞ് . കുട്ടികൾ ഷൂസ് ഇടുമ്പോൾ സൂക്ഷിക്കുക'- വാവ സുരേഷ് പറഞ്ഞു.