ലോക ചെസ് ചാമ്പ്യൻഷിപ്പ്, ഗുകേഷിന് ആദ്യ ജയം
Thursday 28 November 2024 1:07 AM IST
വേൾഡ് സെന്റോസ : സിംഗപ്പൂരിൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ വെള്ളക്കരുക്കളുമായി കളിച്ച ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷ് നിലവിലെ ലോകചാമ്പ്യൻ ഡിംഗ് ലിറെനെ തോൽപ്പിച്ചു. ആദ്യ റൗണ്ടിൽ തോൽവിയും രണ്ടാം റൗണ്ടിൽ സമനിലയും വഴങ്ങിയ ഗുകേഷ് ഇതോടെ 1.5 പോയിന്റുമായി ചൈനീസ് താരമായ ലിറെന് ഒപ്പമെത്തി. 14 റൗണ്ട് പോരാട്ടത്തിൽ ആദ്യം ഏഴര പോയിന്റ് നേടുന്നയാളാണ് ലോക ചാമ്പ്യനാകുക.