എ.ഡി.എമ്മിന്റെ മരണം:  പ്രശാന്തന്റെ പിരിച്ചുവിടൽ നടപടികൾ നീങ്ങുന്നില്ല # സസ്പെൻഷനിൽ തുടരും

Thursday 28 November 2024 1:33 AM IST

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി.പ്രശാന്തനെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നു പിരിച്ചുവിടാനുള്ള നടപടികൾ മുന്നോട്ടുനീങ്ങുന്നില്ല.

പൂർണമായും സർക്കാർ ജീവനക്കാരനായി മാറിയിട്ടില്ലാത്തതിനാൽ സർക്കാർ സർവീസ് ചട്ടം ബാധകമല്ല. പക്ഷേ, തൊഴിൽ നിയമപ്രകാരമുള്ള നടപടികൾക്ക് ശേഷമേ പിരിച്ചുവിടാൻ സാധിക്കുകയുള്ളുവെന്നും നിയമപരമായ കടമ്പകൾ ഉണ്ടെന്നും സർക്കാർ പറയുന്നു.

ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡി.എം.ഇയും നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രിക്കൽ വിഭാഗം താൽക്കാലിക ജീവനക്കാരനായിരുന്ന പ്രശാന്തനെ സസ്‌പെൻഡ് ചെയ്തത്. പെട്രോൾ പമ്പ് തുടങ്ങാൻ സർക്കാർ അനുമതി തേടണമെന്ന് അറിയാമായിരുന്നില്ല എന്നാണ് വകുപ്പുതല അന്വേഷണത്തിൽ പ്രശാന്തൻ നൽകിയ മറുപടി. സസ്‌പെൻഷൻ നടപടിയിൽ വകുപ്പിന് നൽകിയ വിശദീകരണത്തിലും ഇതേ മൊഴി ആവർത്തിച്ചു. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന ജീവനക്കാരനാണ്. റഗുലറൈസ് ചെയ്യേണ്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

നവീൻബാബുവിന്റെ മരണത്തിന് പിന്നാലെ പ്രശാന്തൻ സർവീസിലുണ്ടാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രശാന്തന്റെ പിന്നിലാര്?

സ്വർണം പണയപ്പെടുത്തിയിട്ടും എ.ഡി.എം. ആവശ്യപ്പെട്ട കൈക്കൂലിത്തുക പോലും തികയ്ക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രശാന്തന്റെ മൊഴി. കോടികൾ ചെലവ് വരുന്ന പെട്രോൾ പമ്പ് നടത്താൻ പ്രശാന്തനെ സഹായിക്കുന്നതാരെന്ന ചോദ്യത്തിന് ഉത്തരം ഇല്ല. ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രശാന്തന്റെ മൊഴി മൂന്നു തവണയാണ് രേഖപ്പെടുത്തിയത്.പി.പി.ദിവ്യ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ഫോൺവിളികളുടെ വിശദവിവരങ്ങളാണ് പോലീസ് തേടിയത്. നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് കൊടുത്തതായി പറയുന്ന പരാതി താൻ തയ്യാറാക്കിയതു തന്നെയാണെന്നാണ് പ്രശാന്തൻ ആവർത്തിക്കുന്നത്.

വിജിലൻസ് അന്വേഷണം തുടരുന്നു

പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കുന്നതിന് നവീൻ ബാബുവിനു കൈക്കൂലി നൽകാൻ നിർബന്ധിതനായി എന്നാണ് വിജിലൻസിനു പ്രശാന്തൻ മൊഴി നൽകിയത്.

കൈക്കൂലി നൽകിയെന്ന് സമ്മതിച്ചിട്ടും പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിട്ടില്ല. കൈക്കൂലി ആരോപണത്തിൽ വിജിലൻസ് കോഴിക്കോട് സ്‌പെഷൽ സെൽ എസ്.പി അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പൂർത്തിയാക്കാൻ ആറു മാസം സമയമുണ്ട്.

പ്ര​തി​ക​ളെ​ ​ര​ക്ഷി​ക്കാ​നു​ള്ള​ ​ക​ള്ള​ക്ക​ളി​ ​അ​വ​സാ​നി​പ്പി​ച്ച് ​​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​ഭാ​ര്യ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​സ​മ്മ​തി​ക്ക​ണം. സ​ർ​ക്കാ​രും​ ​സി.​പി.​എ​മ്മും​ ​വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മാ​ണ്. -വി.​ഡി.​ ​സ​തീ​ശ​ൻ ,​ പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​കു​ടും​ബ​ത്തി​ന് ​നീ​തി​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​രി​നാ​കി​ല്ല.​ ​പി.​പി.​ ​ദി​വ്യ​യു​ടെ​ ​സം​ര​ക്ഷ​ണ​മേ​റ്റെ​ടു​ത്ത​ ​സി.​പി.​എം​ ​കു​ടും​ബ​ത്തെ​ ​വ​ഞ്ചി​ക്കു​ക​യാ​ണ്. -കെ.​സു​ധാ​ക​ര​ൻ​ കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ്