സാങ്കേതിക സർവകലാശാല താത്കാലിക വി സി നിയമനം സ്റ്റേ ചെയ്യാതെ ഹൈക്കോടതി, സർക്കാരിന് തിരിച്ചടി
Thursday 28 November 2024 7:53 PM IST
കൊച്ചി : കേരള സാങ്കേതിക സർവകലാശാലയുടെ (കെ.ടി.യു) താത്കാലിക വൈസ് ചാൻസലറായി പ്രൊഫ. കെ,ശിവപ്രസാദിനെ നിയമിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി. താത്കാലിക വി.സിയെ ഗവർണർ നിയമിച്ചതിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നടപടി. കെ.ടി,യു വൈസ് ചാൻസലറിന്റെ ചുമതല വഹിച്ചിരുന്ന ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജ് ഗോപിനാഥ് കാലാവധി പൂർത്തിയാക്കിയതോടെയാണ് കെ,ശിവപ്രസാദിന് ചുമതല നൽകിയത്
. കെ.ടി.യു വി.സിയുടെ പാനലിലേക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ആർ. ഷാലിജ്, ഡോ, വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പാനലാണ് സർക്കാർ നൽകിയിരുന്നത്.