ആലുവ സർവമത സമ്മേളനം: ഗുരുവിന് പ്രേരണ മലബാർ ലഹള: വെള്ളാപ്പള്ളി

Saturday 30 November 2024 4:50 AM IST

മൈസൂർ: ആലുവ സർവമത സമ്മേളനം സംഘടിപ്പിക്കാൻ ഗുരുവിന് പ്രേരണയായത് മലബാർ ലഹളയായിരുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗ നേതൃത്വത്തിന്റെ കീഴിൽ മൈസൂർ ഡോ. പൽപ്പു നഗറിൽ (ഹോട്ടൽ റിയോ മെറിഡിയൻ) ആരംഭിച്ച തൃദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ശിഷ്യനായ കുമാരനാശാനെ മലബാറിലേക്കയച്ച് ലഹളയുടെ സ്ഥിതി വിവരങ്ങൾ ആരായുകയും ആശാൻ മലബാറിലെ ക്രൂരമായ അവസ്ഥയെപ്പറ്റി ഗുരുവിനെ ധരിപ്പിക്കുകയും ചെയ്തു.ഹഇക്കാര്യങ്ങൾ പിന്നീട് ദുരവസ്ഥയിൽ ആശാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഹസർവമത സമ്മേളനം കൂടാനുണ്ടായ കാരണം കൂടി ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടണം. മലബാർ ലഹളയിലെ ഭൂരിപക്ഷ സമുദായത്തിന്റെ ക്രൂരതകൾ ശ്രീനാരായണ ഗുരുവിനെ ഏറെ ദുഖിപ്പിച്ചിരുന്നു.എല്ലാ മതസാരവും ഏകം എന്നു മാത്രമേ ഗുരു സർവമത സമ്മേളനത്തിൽ പറഞ്ഞിട്ടുള്ളൂ .

ഇടതായാലും വലതായാലും ന്യൂനപക്ഷ മത തീവ്രവാദികളുടെ ശബ്ദം ഹമാസിന്റേത്

പോലെയാണ്. മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപികരിച്ച് ഒരു മതക്കാരെ മാത്രം അംഗങ്ങളും സ്ഥാനാർത്ഥികളുമാക്കിയും നാടിനെ ഭരിക്കാൻ കഴിയുന്നത് ഇന്ത്യയിൽ മാത്രമേ നടക്കൂ.ഇത്തരം മത ന്യൂനപക്ഷ രാഷ്ടീയ പാർട്ടികൾ മുന്നണി രാഷ്ടീയത്തിൽ പ്രവേശിച്ച് ഭൂരിപക്ഷ സമുദായക്കാരുടെ വോട്ടുകൾ വാങ്ങി ജയിക്കുകയാണ്.മുനമ്പത്തെ വഖഫ് അധിനിവേശം അപകടകരമാണ്. ഇടതും വലതും ചേർന്ന് നിയമസഭയിൽ ഒറ്റക്കെട്ടായി വഖഫിനായി പ്രമേയം പാസാക്കിയത് മുസ്ലീം സമുദായത്തെ പ്രീതിപ്പെടുത്താനാണ്. എന്നാൽ ഇവിടെ ജനശക്തിക്കു മുമ്പിൽ അധികാര വർഗത്തിന് മുട്ടു മടക്കേണ്ടി വന്നു. ഈഴവന് അനുകൂലമായ ചട്ടവും നിയമവും ഇവിടെ നിലവിലുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അഡ്വ.എ.എൻ രാജൻബാബു ,പി.റ്റി മന്മഥൻ എന്നിവർ പ്രസംഗിച്ചു. യോഗം കൗൺസിലർമാർ, യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി, ബോർഡ് അംഗങ്ങൾ, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്നു

എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം നേ​തൃ​ത്വ​ ​ക്യാ​മ്പി​ന് മൈ​സു​രു​വി​ൽ​ ​തു​ട​ക്കം

മൈ​സൂ​ർ​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​നേ​തൃ​ത്വ​ ​ക്യാ​മ്പി​ന് ​മൈ​സു​രു​വി​ൽ​ ​തു​ട​ക്ക​മാ​യി.​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ 3​ ​മ​ണി​ക്ക് ​ഹോ​ട്ട​ൽ​ ​റ​യോ​ ​മെ​റി​ഡി​യ​നി​ൽ​(​ഡോ​ ​പ​ൽ​പ്പു​ ​ന​ഗ​ർ​)​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ,​ ​യോ​ഗം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി,​ ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​അ​ര​യാ​ക്ക​ണ്ടി​ ​സ​ന്തോ​ഷ് ​എ​ന്നി​വ​ർ​ക്ക് ​ക്യാ​മ്പ് ​ന​ഗ​രി​യി​ൽ​ ​മൈ​സൂ​ർ​ ​ശാ​ഖ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​ര​വേ​ൽ​പ്പ് ​ന​ൽ​കി. പ​ട്ട് ​ഷാ​ൾ​ ​അ​ണി​യി​ച്ചും​ ​ഏ​ല​ക്കാ​ ​മാ​ല​യി​ട്ടും​ ​ത​ല​പ്പാ​വ് ​അ​ണി​യി​ച്ചും​ ​പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ച്ചും​ ​മൈ​സൂ​രി​ന്റെ​ ​ത​ന​താ​യ​ ​സാം​സ്‌​കാ​രി​ക​ ​പൈ​തൃ​കം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ ​കൊ​ണ്ടു​ള്ള​ ​സ്വീ​ക​ര​ണ​മാ​ണ് ​ന​ൽ​കി​യ​ത്.​ ​തു​ട​ർ​ന്ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ​മ്മേ​ള​ന​ ​ന​ഗ​രി​യി​ൽ​ ​പീ​ത​ ​പ​താ​ക​യു​യ​ർ​ത്തി​യ​തോ​ടെ​ ​ക്യാ​മ്പി​ന് ​തു​ട​ക്ക​മാ​യി.​ ​യോ​ഗ​ത്തി​ന്റെ​ ​കേ​ര​ള​ത്തി​ന​ക​ത്തും​ ​പു​റ​ത്തും​ ​രാ​ജ്യ​ത്തി​ന് ​പു​റ​ത്തു​മു​ള്ള​ ​യൂ​ണി​യ​നു​ക​ളു​ടെ​ ​പ്ര​സി​ഡ​ന്റ്,​ ​സെ​ക്ര​ട്ട​റി,​ ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ൾ,​ ​പോ​ഷ​ക​ ​സം​ഘ​ട​നാ​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​ട​ക്കം​ ​എ​ഴു​ന്നൂ​റോ​ളം​ ​പ്ര​തി​നി​ധി​ക​ളാ​ണ് ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​ക്യാ​മ്പി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്. യോ​ഗം​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ഗു​രു​ദേ​വ​ ​ഛാ​യാ​ചി​ത്ര​ത്തി​ന് ​മു​മ്പി​ൽ​ ​ദ​ദ്ര​ദീ​പം​ ​തെ​ളി​ച്ചു.​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​സ​മ്മേ​ള​നം​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​അ​ര​യാ​ക്ക​ണ്ടി​ ​സ​ന്തോ​ഷ്,​ ​അ​ഡ്വ​:​ ​രാ​ജ​ൻ​ ​ബാ​ബു,​ ​പി.​റ്റി​ ​മ​ന്മ​ഥ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.