ശബരിമല: 12 ദിവസ വരവ് 63.01 കോടി

Saturday 30 November 2024 12:00 AM IST

ശബരിമല: മണ്ഡല തീർത്ഥാടനം തുടങ്ങി ആദ്യ 12 ദിവസത്തെ നടവരവ് 63.01 കോടി രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 15.89 കോടിയുടെ വർദ്ധന. അപ്പം വില്പനവഴി 3.53 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 39 ലക്ഷം കൂടുതൽ. അരവണ വില്പനയിലൂടെ 28.93 കോടി രൂപയാണ് ലഭിച്ചത്. 9.53 കോടി കൂടുതൽ.

തിരക്ക് വർദ്ധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായതാണ് നേട്ടത്തിന് കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പമ്പാനദിയിലെ തുണി ഉപേക്ഷിക്കൽ, മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ തുടങ്ങിയവ ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഭക്തർക്കിടയിൽ ബോധവത്കരണം നടത്തും. ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കും.

ശ​ബ​രി​മ​ല​:​ ​ചാ​ർ​ട്ടേ​ഡ്
ബ​സ് ​സ​ർ​വീ​സ് ​തു​ട​ങ്ങി

ശ​ബ​രി​മ​ല​:​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ട്ടാ​ര​ക്ക​ര,​ ​പ​ന്ത​ളം,​ ​ചെ​ങ്ങ​ന്നൂ​ർ,​ ​കോ​ട്ട​യം,​ ​കു​മ​ളി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ​മ്പ​യി​ലേ​ക്കും​ ​അ​വി​ടെ​ ​നി​ന്ന് ​തീ​ർ​ത്ഥാ​ട​ക​ർ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​സ്ഥ​ല​ത്തേ​ക്കും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ചാ​ർ​ട്ടേ​ഡ് ​സ​ർ​വീ​സു​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​കു​റ​ഞ്ഞ​ത് 40​ ​തീ​ർ​ത്ഥാ​ട​ക​രെ​ങ്കി​ലും​ ​ഉ​ണ്ടാ​ക​ണം.

മ​ണ്ഡ​ല​മ​ഹോ​ത്സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​മ്പ​ ​ബ​സ് ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ദീ​ർ​ഘ​ദൂ​ര​ ​സ​ർ​വീ​സ്,​ ​നി​ല​യ്ക്ക​ൽ​ ​ചെ​യി​ൻ​ ​സ​ർ​വീ​സ് ​എ​ന്നി​വ​യ്ക്കാ​യി​ 200​ ​ബ​സു​ക​ളാ​ണ് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​അ​നു​വ​ദി​ച്ച​ത്.​ ​ഇ​തി​ന് ​പു​റ​മെ​യാ​ണ് ​മ​റ്റ് ​ഡി​പ്പോ​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​സ​ർ​വീ​സു​ക​ൾ.​ ​പ​മ്പ​യി​ൽ​ ​നി​ന്ന് ​നി​ല​യ്ക്ക​ലേ​ക്കു​ള്ള​ ​ചെ​യി​ൻ​ ​സ​ർ​വീ​സു​ക​ൾ​ ​ത്രി​വേ​ണി​ ​ജം​ഗ​ഷ​നി​ൽ​ ​നി​ന്നാ​ണ് ​ആ​രം​ഭി​ക്കു​ക.​ ​ദീ​ർ​ഘ​ദൂ​ര​ ​ബ​സു​ക​ൾ​ ​പ​മ്പ​ ​ബ​സ് ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ഓ​പ്പ​റേ​റ്റ് ​ചെ​യ്യും.

ചെ​ങ്ങ​ന്നൂ​ർ,​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​കു​മ​ളി,​ ​കോ​ട്ട​യം,​ ​എ​രു​മേ​ലി,​ ​പ​ത്ത​നം​തി​ട്ട,​​​ ​ക​മ്പം,​ ​തേ​നി,​ ​പ​ഴ​നി,​ ​തെ​ങ്കാ​ശി​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ​ദീ​ർ​ഘ​ദൂ​ര​ ​സ​ർ​വീ​സു​ക​ളു​ണ്ട്.​ ​ത്രി​വേ​ണി​യി​ൽ​ ​നി​ന്ന് ​തീ​ർ​ത്ഥാ​ട​ക​രെ​ ​പ​മ്പ​ ​ബ​സ് ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തി​ക്കു​ന്ന​തി​ന് ​മൂ​ന്ന് ​ബ​സു​ക​ൾ​ ​സൗ​ജ​ന്യ​ ​സ​ർ​വീ​സ് ​ന​ട​ത്തും.​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​ന​മ്പ​ർ​ 9446592999,​ ​നി​ല​യ്ക്ക​ൽ​ 9188526703,​ ​ത്രി​വേ​ണി​ 9497024092,​ ​പ​മ്പ​ 9447577119.

സ്പോ​​​ട്ട് ​​​ബു​​​ക്കിം​​​ഗ്
പ​​​ര​​​മാ​​​വ​​​ധി
അ​​​നു​​​വ​​​ദി​​​ക്കും
ശ​​​ബ​​​രി​​​മ​​​ല​​​:​​​ ​​​വെ​​​ർ​​​ച്വ​​​ൽ​​​ ​​​ക്യു​​​ ​​​വി​​​ജ​​​യ​​​ക​​​ര​​​മാ​​​ണെ​​​ന്നും​​​ ​​​സ്പോ​​​ട്ട് ​​​ബു​​​ക്കിം​​​ഗ് ​​​വ​​​ഴി​​​ ​​​പ​​​ര​​​മാ​​​വ​​​ധി​​​ ​​​ഭ​​​ക്ത​​​ർ​​​ക്ക് ​​​ദ​​​ർ​​​ശ​​​നം​​​ ​​​ന​​​ൽ​​​കു​​​മെ​​​ന്നും​​​ ​​​തി​​​രു​​​വി​​​താം​​​കൂ​​​ർ​​​ ​​​ദേ​​​വ​​​സ്വം​​​ ​​​ബോ​​​ർ​​​ഡ് ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​പി.​​​എ​​​സ്.​​​ ​​​പ്ര​​​ശാ​​​ന്ത് ​​​വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​സ്പോ​​​ട്ട് ​​​ബു​​​ക്കിം​​​ഗി​​​ന് ​​​പ​​​മ്പ​​​യി​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​എ​​​ട്ട് ​​​കൗ​​​ണ്ട​​​റു​​​ക​​​ളു​​​ണ്ട്.​​​ ​​​ഇ​​​തി​​​ന് ​​​ആ​​​ധാ​​​ർ​​​ ​​​കാ​​​ർ​​​ഡ് ​​​ക​​​രു​​​ത​​​ണം.​​​ ​​​ഇ​​​തു​​​വ​​​രെ​​​ ​​​പ​​​ത്തു​​​ല​​​ക്ഷം​​​ ​​​തീ​​​ർ​​​ത്ഥാ​​​ട​​​ക​​​ർ​​​ ​​​ദ​​​ർ​​​ശ​​​നം​​​ ​​​ന​​​ട​​​ത്തി.​​​ ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​തി​​​ര​​​ക്ക് ​​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ ​​​വ്യാ​​​ഴാ​​​ഴ്ച​​​ 87,999​​​ ​​​പേ​​​രെ​​​ത്തി.​​​ ​​​ആ​​​ചാ​​​ര​​​ങ്ങ​​​ൾ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​ആ​​​ഗോ​​​ള​​​ ​​​അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം​​​ ​​​ഡി​​​സം​​​ബ​​​ർ​​​ ​​​അ​​​വ​​​സാ​​​ന​​​വാ​​​രം​​​ ​​​ന​​​ട​​​ത്തും.​​​ ​​​ബോ​​​ർ​​​ഡ് ​​​അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​ ​​​എ.​​​അ​​​ജി​​​കു​​​മാ​​​ർ,​​​ ​​​ജി.​​​സു​​​ന്ദ​​​രേ​​​ശ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​രും​​​ ​​​വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തു.