വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷ്വറൻസ് എടുക്കണമെന്ന് നോർക്ക

Saturday 30 November 2024 12:00 AM IST

തിരുവനന്തപുരം:വിദേശ യാത്ര നടത്തുന്നവർ ട്രാവൽ ഇൻഷ്വറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദ്ദേശം. വിസിറ്റിംഗ്, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷ്വറൻസ്.

വയസ്, യാത്രയുടെ കാലയളവ്, രാജ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. പോളിസി പരിരക്ഷ എന്തിനൊക്കെയുണ്ടെന്ന് വ്യക്തമായി മനസിലാക്കിയിരിക്കണം. നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് കമ്പനിയുടെ ഹോട്ട്‌ലൈനിൽ ബന്ധപ്പെടണം. തദ്ദേശീയ പൊലീസ്, എംബസി, ട്രാൻസ്‌പോർട്ടേഷൻ കമ്പനി തുടങ്ങിയവരെയും വിവരം അറിയിക്കണം.

പരിരക്ഷ

ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്‌ളൈറ്റ് റദ്ദാകുക, യാത്രയിൽ കാലതാമസം ഉണ്ടാകുക, ചികിത്സാ ചെലവ്, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. പാസ്‌പോർട്ട് നഷ്ടമാകുന്ന സാഹചര്യത്തിൽ പരാതി നൽകുന്നതു മുതൽ പുതിയതിന് അപേക്ഷിക്കുന്നതു വരെ ഇൻഷ്വറൻസ് കവറേജ് സഹായകമാകും.

സ​ത്യ​വാ​ങ്മൂ​ലം 200​ ​രൂപ മു​ദ്ര​പ്പ​ത്ര​ത്തി​ൽ​ ​വേ​ണ്ട

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​സ​ത്യ​വാ​ങ്മൂ​ലം,​ ​സ​മ്മ​ത​പ​ത്രം​ ​എ​ന്നി​വ​ 200​ ​രൂ​പ​യു​ടെ​ ​മു​ദ്ര​പ്പ​ത്ര​ത്തി​ൽ​ ​ത​യാ​റാ​ക്കി​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ക്കാ​നാ​വി​ല്ലെ​ന്നും​ ​ഇ​ങ്ങ​നെ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി​ ​സ​ർ​ക്കു​ല​ർ​ ​പു​റ​പ്പെ​ടു​വി​ച്ചു. 1959​ലെ​ ​കേ​ര​ള​ ​സ്റ്റാം​പ് ​ആ​ക്ട് ​പ്ര​കാ​രം​ ​ഇ​ത്ത​രം​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് 50​ ​രൂ​പ​യു​ടെ​ ​മു​ദ്ര​പ്പ​ത്രം​ ​മ​തി​യെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ല​ത് ​നോ​ട്ട​റൈ​സേ​ഷ​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​സ്റ്റാം​പ് ​ഡ്യൂ​ട്ടി​ 100​ ​രൂ​പ​യാ​ണെ​ന്നും​ ​ത​ദ്ദേ​ശ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​(​റൂ​റ​ൽ​)​ ​സ​ർ​ക്കു​ല​റി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ത​ദ്ദേ​ശ​ ​മ​ന്ത്രി​യു​ടെ​ ​പ​രാ​തി​ ​പ​രി​ഹാ​ര​ ​പോ​ർ​ട്ട​ലി​ൽ​ ​ല​ഭി​ച്ച​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണി​ത്.