മറിഞ്ഞലോറിക്ക് അടിയിൽപ്പെട്ടു, റോഡരികിൽ കിടന്നുറങ്ങിയ യുവതിക്ക് ദാരുണാന്ത്യം

Saturday 30 November 2024 4:13 AM IST

ചി​റ്റൂ​ർ​:​ ​നാ​ട്ടി​ക​യി​ൽ​ ​റോ​ഡി​ൽ​ ​ഉ​റ​ങ്ങി​ക്കി​ട​ന്ന​ ​അ​ഞ്ച് ​നാ​ടോ​ടി​ക​ൾ​ ​ലോ​റി​ ​പാ​ഞ്ഞു​ക​യ​റി​ ​ച​ത​ഞ്ഞ​ര​ഞ്ഞ​തി​ന്റെ​ ​ന​ടു​ക്കം​ ​മാ​റും​മു​മ്പേ​ ​പാ​ല​ക്കാ​ട് ​ചി​റ്റൂ​രി​ലും​ ​സ​മാ​ന​ ​അ​പ​ക​ടം.​ ​ബ​സ് ​സ്റ്റോ​പ്പി​നുസ​മീ​പം​ ​കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന​ ​നാ​ടോ​ടി​ ​യു​വ​തി​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​മ​റി​ഞ്ഞ​ ​ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ​മ​രി​ച്ചു.​ ​മൈ​സൂ​രൂ​ ​സ്വ​ദേ​ശി​ ​പാ​ർ​വ​തി​ക്കാ​ണ് ​(30​)​ ​ദാ​രു​ണാ​ന്ത്യം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​മൂ​ന്നു​പേ​രെ​ ​പ​രി​ക്കു​ക​ളോ​ടെ​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ലോ​റി​ ​ഡ്രൈ​വ​ർ​ ​കു​മ​ര​ന​ല്ലൂ​ർ​ ​സ്വ​ദേ​ശി​ ​അ​ജി​ത്തി​നെ​ ​(​ 32​)​ ​മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത​ ​ന​ര​ഹ​ത്യ​ക്ക് ​അ​റ​സ്റ്റു​ചെ​യ്തു. ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നു​മ​ണി​യോ​ടെ​ ​ചി​റ്റൂ​ർ​ ​ആ​ലാ​ങ്ക​ട​വ് ​പു​ഴ​പ്പാ​ല​ത്തി​നു​ ​സ​മീ​പ​മാ​ണ് ​അ​പ​ക​ടം.​ ​പ​ഴ​നി​യി​ൽ​ ​നി​ന്ന് ​എ​ട​പ്പാ​ളി​ലേ​ക്ക് ​കോ​ഴി​യു​മാ​യി​ ​പോ​കു​ക​യാ​യി​രു​ന്ന​ ​ലോ​റി​ ​സ​മീ​പ​ത്തെ​ ​മ​ര​ങ്ങ​ളി​ലും​ ​ക​ട​മു​റി​യി​ലും​ ​ഇ​ടി​ച്ച് ​മ​റി​യു​ക​യാ​യി​രു​ന്നു.​ ​പാ​ർ​വ്വ​തി​യു​ടെ​ ​അ​ര​യ്ക്ക് ​മു​ക​ളി​ലോ​ട്ട് ​ലോ​റി​ക്ക​ടി​യി​ലാ​യി.​ ​ചി​റ്റൂ​രി​ൽ​ ​നി​ന്നെ​ത്തി​ച്ച​ ​ക്രെ​യി​ൻ​ ​ഉ​പ​യോ​ഗി​ച്ച് ​ലോ​റി​ ​ഉ​യ​ർ​ത്തി​യാ​ണ് ​പാ​ർ​വ്വ​തി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​മാ​റ്റി​യ​ത്.​ ​ലോ​റി​യു​ടെ​ ​ബോ​ഡി​യും​ ​ഷാ​സി​യും​ ​വേ​ർ​പെ​ട്ട​ ​നി​ല​യി​ലാ​യി​രു​ന്നു. പാ​ർ​വ​തി​ക്ക് ​സ​മീ​പം​ ​ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന​ ​സാ​വി​ത്രി​ ​(55​),​ ​കൃ​ഷ്ണ​ൻ​ ​(65​),​ ​മ​നോ​ജ് ​(42​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​ഡ്രൈ​വ​ർ​ ​ഉ​റ​ങ്ങി​യ​താ​വാം​ ​അ​പ​ക​ട​ ​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​അ​ഞ്ചു​ദി​വ​സം​ ​മു​മ്പാ​ണ് ​നാ​ലം​ഗ​സം​ഘം​ ​മൈ​സു​രു​വി​ൽ​ ​നി​ന്ന് ​ഇ​വി​ടെ​ ​എ​ത്തി​യ​ത്.