മൈ വി.കെ.സി പുതിയ സ്‌റ്റോർ തമിഴ്നാട്ടിൽ

Saturday 30 November 2024 12:27 AM IST

കൊച്ചി: രാജ്യത്തെ പ്രമുഖ ലൈഫ് സ്‌റ്റൈൽ കോർപ്പറേറ്റ് സ്ഥാപനമായ വി.കെ.സിയുടെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റ് ശൃംഖലയായ മൈ വി.കെ.സി പുതിയ സ്റ്റോർ തമിഴ്‌നാട്ടിലെ വാലാജാപേട്ടിൽ തുറന്നു. കോഴിക്കോട് വി.കെ.സി സ്റ്റോർ ഉൾപ്പെടെ രാജ്യമൊട്ടാകെ ഒൻപത് മാസത്തിനിടെ 12 സ്റ്റോറുകളാണ് തുറന്നത്. മുതിർന്നവർക്കും യുവാക്കൾക്കും കുട്ടികൾക്കുമെല്ലാം സമകാലിക ഫാഷനിലുള്ള ഉത്പന്നങ്ങൾ മൈ വി.കെ.സി സ്റ്റോറുകളിൽ ലഭിക്കും. സ്‌പോർട്‌സ്, ഫെസ്റ്റിവൽ, വെഡ്ഡിംഗ്, ഓഫീസ്, യൂത്ത് ഫാഷനുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. പവർ ബ്രാൻഡായ വി.കെ.സി ഡെബോണിന് കീഴിൽ സവിശേഷമായ ഒകെയർ ഹെൽത്ത് കെയർ പാദരക്ഷകളും ലഭ്യമാണ്. പ്രൈഡ്, ഡെബോൾ, ഗുഡ്‌സ്‌പോട്ട്, ഈസി, ഡെബോംഗോ, ജാ മെയ് കാ തുടങ്ങിയ പവർ ബ്രാൻഡുകളിലൂടെ ഓരോ ആഴ്ചയും ആയിരത്തിലധികം മോഡലുകളാണ് വി.കെ.സി അവതരിപ്പിക്കുന്നത്. ഇന്ത്യയൊട്ടാകെ പാദരക്ഷാ ഫാഷനിലെ നവീന ട്രെൻഡുകൾ എത്തിക്കുകയാണ് മൈ വി.കെ.സി സ്റ്റോറിന്റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി. കെ. സി റസാഖ് പറഞ്ഞു.