സ്വീകരണം നൽകി
Saturday 30 November 2024 12:38 PM IST
വടകര: മേമുണ്ട ഹയർസെക്കൻഡറി സ്കൂളി മത്സരങ്ങളിൽ വിജയികളായ പ്രതിഭകൾക്ക് സ്വീകരണം നൽകി. വിദ്യാർത്ഥികൾ, പി.ടി.എ, മാനേജ്മെൻ്റ്, വിവിധ രാഷ്ട്രീയ പാർട്ടികൾ, ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിൽ ഘോഷയാത്രയായി പ്രതിഭകളെ സ്വീകരിച്ചു. കലോത്സവം , ശാസ്ത്രോത്സവം, ഗണിതശാസ്ത്രോത്സവം, കായികമേള എന്നിവയിലെ വിജയികളേയാണ് അനുമോദിച്ചത്. സ്കൂളിൽ നടന്ന വിജയഭേരി 2024 പരിപാടിയിൽ പി.എം ലീന, കെ.കെ ബിജുള, പി.കെ മുരളി, കെ.വി റീന, പി സുബീഷ്, കെ.കെ സിമി, പ്രകാശൻ പ്രസംഗിച്ചു. ബി ബീന, പി.കെ ജിതേഷ്, എം. നാരായണൻ, പി.പി പ്രഭാകരൻ, ആർ.പി രാജീവൻ, സി.വി കുഞ്ഞമ്മദ് , പി.പി മുരളി നേതൃത്വം നൽകി.