എച്ച്.ഐ.വി ദിന പരിപാടികൾക്ക് തുടക്കം
Saturday 30 November 2024 12:44 AM IST
കോഴിക്കോട്: ഡിസംബർ ഒന്ന് ലോക എച്ച്.ഐ.വി ദിനത്തിന്റെ ഭാഗമായി ജില്ലയിൽ മൂന്നു ദിവസത്തെ പരിപാടികൾ സംഘടിപ്പിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേന്ദ്രൻ അറിയിച്ചു. ഇന്ന് മുതൽ ഡിസംബർ രണ്ട് വരെ മാനാഞ്ചിറ, പുതിയ സ്റ്റാൻഡ്, മാളുകൾ എന്നിവിടങ്ങളിലായി ബോധവത്ക്കരണ പരിപാടികൾ, റാലികൾതുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. രണ്ടിന് രാവിലെ 10 ന് നടക്കുന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ ഡോ. എൻ. രാജേന്ദ്രൻ, ഡോ. കെ.വി. സ്വപ്ന, പ്രിൻസ്. എം. ജോർജ്, ഡോ. അഖിൽ എന്നിവർ പങ്കെടുത്തു.