'ഹരിത ഭവനം' പദ്ധതി വിലയിരുത്തലിന് തുടക്കം

Monday 02 December 2024 12:02 AM IST
'ഹരിത ഭവനം'

കോഴിക്കോട്: ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം' പദ്ധതി വിലയിരുത്തൽ ആരംഭിച്ചു. കോഴിക്കോട് നഗരത്തിലെ ഏതാനും വീടുകളിൽ ഹരിത ഭവനം ഭാരവാഹികളായ വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ, പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ, നിറവ് ഡയറക്ടർ ബാബു പറമ്പത്ത് എന്നിവർ സന്ദർശിച്ച് വിദ്യാർത്ഥികളുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. മാലിന്യ ശേഖരണത്തിനായി വീടുകളിൽ സൂക്ഷിച്ച പെട്ടികൾ പരിശോധിക്കുകയും മാലിന്യം ഹരിത കർമ്മ സേനയ്ക്ക് നൽകുമ്പോൾ ലഭിക്കുന്ന യൂസർ ഫീ റസീറ്റുകൾ കണ്ടു ബോധ്യപ്പെടുകയും ചെയ്തു. വരും ദിവസങ്ങളിൽ വിദ്യാഭ്യാസ ജില്ല, ഉപജില്ല തലങ്ങളിൽ ഹരിത ഭവനങ്ങൾ സന്ദർശിക്കും.