'കനലെരിയും ബാല്യം' പോസ്റ്റർ പ്രകാശനം
Monday 02 December 2024 12:09 AM IST
ഉദിനൂർ: ലഹരിക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പ്, സംസ്ഥാന ആരോഗ്യവകുപ്പ്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ബോധവൽക്കരണ സിനിമ 'കനലെരിയും ബാല്യം' കാസർകോട് റവന്യു ജില്ലാ കലോത്സവത്തിൽ.
ഉദിനൂരിലെ കലോത്സവ നഗരിയിൽ സിനിമയുടെ പോസ്റ്റർ പ്രകാശനം നടത്തി. എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പവലിയനിൽ എത്തിയ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പ്രവർത്തനത്തെ അഭിനന്ദിച്ചു. ചന്തേര ഇൻസ്‌പെക്ടർ പ്രശാന്ത്, പ്രിൻസിപ്പൽ എസ്.ഐ. കെ.പി സതീഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പ്രജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ സരിത, എസ്.ഐ രാമചന്ദ്രൻ, സിനിമാ പ്രൊഡക്ഷൻ കൺട്രോളർ സുജിത് ബങ്കളം, കലാസംവിധായകൻ രാജൻ ചെറുവത്തൂർ, ബിജു എം. മഹാരാജൻ എന്നിവർ സംബന്ധിച്ചു. അജി കുട്ടമ്മാമൻ ആണ്
ചിത്രത്തിന്റെ സംവിധായകൻ.