മഹീന്ദ്ര പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തുന്നു
കൊച്ചി: മഹീന്ദ്രയുടെ മുൻനിര ഇലക്ട്രിക് ഒറിജിനൽ എസ്.യു.വികളായ ബി.ഇ 6ഇ, എക്‌സ്.ഇ വി 9ഇ വിപണിയിൽ അവതരിപ്പിച്ചു. വിപ്ലവകരമായ ആർക്കിടെക്ചറായ ഐ.എൻ.ജി.എൽ.ഒയിലാണ് നിർമ്മിച്ചിരിക്കുന്നത്, ബിഇ 6ഇയുടെ സ്പോർട്ടി, പെർഫോമൻസ്-ഡ്രിവൺ അപ്പീൽ, സാഹസികതയുടെയും കൃത്യതയുടെയും ആവേശം ഇഷ്ടപ്പെടുന്ന പര്യവേക്ഷകർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്.
എക്സ്.ഇ.വി 9ഇ സുഗമമായ എസ്.യു.വി കൂപ്പെ രൂപകൽപ്പനയിലൂടെ സോഫിസ്റ്റിക്കേഷൻ പ്രകടമാക്കുന്നുവെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടർ പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ വീജയ് നക്ര പറഞ്ഞു. 79 കിലോവാട്ട് ബാറ്ററി പായ്ക്കിൽ ബി.ഇ 6ഇയ്ക്ക് 682 കിലോമീറ്ററുംഎക്‌സ്.ഇ വി 9ഇയ്ക്ക് 656 കിലോമീറ്ററും ലഭിക്കും. 79 കിലോവാട്ട്, 59 കിലോവാട്ട് ബാറ്ററി പായ്ക്കുകൾക്ക് ആജീവനാന്ത ബാറ്ററി വാറന്റി ലഭിക്കും.
ബി.ഇ 6ഇയുടെ വില 18.90 ലക്ഷം രൂപ മുതൽ
എക്സ്.ഇ.വി 9ഇയുടെ വില 21.90 ലക്ഷം രൂപ മുതൽ
ഡെലിവറി അടുത്ത വർഷം മാർച്ചിൽ