എതിർപ്പുമായി കേരള സെക്രട്ടേറിയറ്റ് അസോ.
Monday 02 December 2024 12:42 AM IST
തിരുവനന്തപുരം: സ്ഥാനക്കയറ്രം ലഭിക്കാൻ അർഹതാ പരീക്ഷ നടത്തുന്ന രീതിയും ബൈട്രാൻസ്ഫർ മുഖേനയുള്ള നിയമനങ്ങൾ പി.എസ്.സിയുടെ ഭാഗവുമാക്കുന്ന ഭരണ പരിഷ്കാര കമ്മിഷൻ ശുപാർശകൾ സർക്കാർ അംഗീകരിച്ചതിൽ എതിർപ്പുമായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. സ്ഥാനക്കയറ്റത്തിന് പ്രത്യേക പരിജ്ഞാനം വേണമെങ്കിൽ സർക്കാർ ജീവനക്കാർക്ക് പരിശീലനം നൽകുകയാണ് വേണ്ടതെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ്, ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ എന്നിവർ പറഞ്ഞു. 25 വർഷം വരെ സമയമെടുത്താണ് പലരും ബൈട്രാൻസ്‌ഫറിന് അർഹരാകുന്നത്. പി.എസ്.സി പരീക്ഷയുടെയും റാങ്ക് ലിസ്റ്റിന്റെയും പേരിൽ ഇതു തടയുന്നത് ക്രൂരമാണ്.