'ലൈസന്‍സ്ഡ് സെക്‌സ് ആണ് വിവാഹം'; 'സ്ത്രീകളെ കുറിച്ച് കഥകളും സൃഷ്ടിക്കപ്പെടും'

Monday 02 December 2024 8:05 PM IST

വിവാഹത്തെ ആഘോഷമാക്കുന്ന അതേ രീതിയില്‍ വിവാഹമോചനങ്ങളേയും ആഘോഷിക്കാന്‍ കഴിയണമെന്ന് ആക്റ്റിവിസ്റ്റ് ജസ്‌ല മാടശ്ശേരി. ആണിനും പെണ്ണിനും വിവാഹം ഒരു തടവറയാണെന്നും അങ്ങനെയല്ലാത്തവര്‍ ചെറിയൊരു ശതമാനം മാത്രമാണെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്‌ല മാടശ്ശേരി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്. ലൈസന്‍സ്ഡ് സെക്‌സ് ആണ് വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്.

അല്ല എന്ന് ശക്തമായി വാദിക്കുന്നവന്റെ കാഴ്ചയും അറിവും യാത്രയും പരിമിതമാക്കപ്പെട്ടിരിക്കുകയാണ്. വിവാഹമാണ് ജീവിതത്തിന്റെ അള്‍റ്റിമേറ്റ് ലക്ഷ്യമെന്നു വിശ്വസിക്കുന്നവരാണ് പൊതുവെ ഇന്ത്യക്കാര്‍ എന്ന് തോന്നും. വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍ വല്ലാത്ത അസ്വസ്ഥത ആണ് എന്ന് മാത്രമല്ല ആ അസ്വസ്ഥത ഉപദേശമായും സൈ്വര്യക്കേടായും പ്രതിഫലിപ്പിക്കുകയും ചെയ്യുമെന്നും അവര്‍ കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


വിവാഹം. ..

വിവാഹമാണ് ജീവിതത്തിന്റെ അള്‍റ്റിമേറ്റ് ലക്ഷ്യമെന്നു വിശ്വസിക്കുന്നവരാണ് പൊതുവെ ഇന്ത്യക്കാര്‍ എന്ന് തോന്നും. .

വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍ വല്ലാത്ത അസ്വസ്ഥത ആണ് എന്ന് മാത്രമല്ല ആ അസ്വസ്ഥത ഉപദേശമായും സ്വര്യക്കേടായും പ്രതിഫലിപ്പിക്കേം ചെയ്യും. .

വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ സ്ത്രീകള്‍ എപ്പോഴും കെട്ട് കഥകളുടെ കോണ്ടെന്റ് ആണ്. .

അങ്ങനെയായിരിക്കും. .അതുകൊണ്ടായിരിക്കും. .അങ്ങനെയുള്ള കഥകളും ധാരാളം സൃഷ്ടിക്കപ്പെടും. .

കേട്ടു ചിരിക്കുക എന്നതിനപ്പുറം മറ്റൊരു മറുപടിക്കും നില്‍ക്കരുത്. .

വിവാഹം എന്ന കോണ്‍സപ്റ്റിനോളം ബോറിങ് ആയ ഒരു ബന്ധവും ഞാന്‍ ഇന്നോളം കണ്ടിട്ടില്ല. .

ഒരു അഗ്രിമെന്റിന്റെ പുറത്തുള്ള ബന്ധം. .

വിവാഹത്തെ ആഘോഷമാക്കുന്ന അതെ ഇന്റെരസ്റ്റോടെ ഡിവോഴ്‌സ് നേ ആഘോഷമാക്കാന്‍ കഴിയുന്ന സമൂഹമാണെല്‍ ഒന്നൂടെ വൃത്തിയുണ്ടായേനെ. .

വിവാഹം ഒരു തടവറയാണ്. .എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. .പെണ്ണിന് മാത്രമല്ല ആണിനും. .എല്ലാവര്‍ക്കും അങ്ങനെയാവണമെന്നില്ല. .എന്നാല്‍ അങ്ങനെയല്ലാത്തവര്‍ ചെറിയ ശതമാനം മാത്രമാണ് എന്നതാണ് വസ്തുത. ..

താല്പര്യമുള്ളവര്‍. .കഴിക്കട്ടെ. അല്ലാത്തവരെ അവരുടെ വഴിക്ക് വിടൂ. .

ലൈസന്‍സ്ഡ് സെക്‌സ് ആണ് വിവാഹം കൊണ്ട് പല സമുദായങ്ങളും സമൂഹങ്ങളും ഉദ്ദേശിക്കുന്നത്. .

അല്ല എന്ന് ശക്തമായി വാദിക്കുന്നവന്റെ കാഴ്ചയും അറിവും യാത്രയും പരിമിതമാക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമേ ഞാന്‍ പറയു. .നമ്മുടെ നാടുകളില്‍ ചിലരെങ്കിലും അതിലപ്പുറം പങ്കാളികളെ ബഹുമാനിക്കുന്നവരും അവരുടെ ജീവിതത്തെയും തലച്ചോറിനെയും ചിന്തകളെയും ഒഴുക്കിനെയും ഉള്‍ക്കൊള്ളുന്നവരും ഉണ്ട്. .

എന്നാല്‍ ഒന്നിറങ്ങി നടന്നാല്‍ മനസ്സിലാവും വിവാഹം കൊണ്ട് മാത്രം തകര്‍ക്കപ്പെട്ട സ്വപ്നങ്ങളുടെ കലവറ ആണ് ഈ ഭൂമിയെന്നു. .

കൂടുതല്‍ എഴുതി ബോര്‍ അടിപ്പിക്കുന്നില്ല. .

അതോരോരുത്തരുടെയും തിരഞ്ഞെടുപ്പും താല്പര്യവും മാത്രമാണെന്ന് ഉള്‍ക്കൊള്ളാനുള്ള സാമാന്യബോധമെങ്കിലും ഉണ്ടാവട്ടെ എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. .

നാട്ടിലെ പെണ്‍പിള്ളാരുടെ മുഴുവന്‍ തന്തയും തള്ളയും ആവുന്ന മലയാളിയുടെ typical വൃത്തികെട്ട സ്വഭാവം അവസാനിപ്പിക്കാറായില്ലേ? ?

ഇനിയും. .