രാജ്യാന്തര വ്യവസായ പ്രദർശനം കൊച്ചിയിൽ
മൂന്ന് ദിവസത്തെ മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഡിസംബർ 13 മുതൽ 15 വരെ കൊച്ചിയിലെ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്‌സിബിഷൻ കേന്ദ്രത്തിൽ നടക്കുന്ന രാജ്യാന്തര വ്യാവസായിക പ്രദർശനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസ്സിയേഷൻ (കെ.എസ്.എസ്.ഐ.എ.), മെട്രോ മാർട്ട്, സംസ്ഥാന വ്യവസായ വകുപ്പ്, കിൻഫ്ര , കെ.എസ്.ഐ.,ഡി.സി., എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
മന്ത്രിമാരായ പി. രാജീവ്, കെ രാജൻ, കെ.എൻ ബാലഗോപാൽ, പി.എ മുഹമ്മദ് റിയാസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എം.എസ്.എം.ഇ. ഡയറക്ടർ ജി. എസ്. പ്രകാശ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ, കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, വ്യവസായ വകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി , തൃക്കാക്കര എംഎൽഎ ഉമ തോമസ്, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, ജനറൽ സെക്രട്ടറി ജോസഫ് പൈകട, എക്‌സിബിഷൻ കമ്മിറ്റി ചെയർമാൻ കെ..പി. രാമചന്ദ്രൻ നായർ, സി.ഇ.ഒ. സിജി നായർ എന്നിവർ പങ്കെടുക്കും.
മുന്നൂറിലധികം മെഷിനറി നിർമ്മാതാക്കൾ ഉത്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. കേരളത്തിന്റെ വ്യാവസായിക വളർച്ചയെ മേള ത്വരിതപ്പെടുത്തുമെന്ന് എ. നിസാറുദ്ദീൻ പറഞ്ഞു.