ശശി തരൂരിന്റെ നെഞ്ചിൽ ചായുറങ്ങി കുരങ്ങൻ,​ ചിത്രങ്ങൾ വൈറൽ

Wednesday 04 December 2024 8:50 PM IST

ന്യൂ‌ഡൽഹി : ശശി തരൂർ എം.പി രാവിലെ പത്രം വായിക്കാൻ ഇരുന്നപ്പോൾ കൂട്ടിന് ഒരു അപ്രതീക്ഷിത അതിഥിയെത്തി. ഒരു കുരങ്ങനാണ് ശശി തരൂരിന്ഠെ മടിയിൽ വന്നിരുന്നത്. കുരങ്ങൻ ഒരു പഴം കഴിക്കുകയും അദ്ദേഹത്തിന്റെ മടിയിൽ കിടന്ന് ഉറങ്ങുകയും ചെയ്തു. ശശി തരൂർ ഈ ചിത്രങ്ങൾ എക്സ് പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. നാല് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഒന്നിൽ അദ്ദേഹത്തിന്റെ മടിയിൽ കയറി ഇരുന്ന് പിന്നിലേക്ക് നോക്കുന്ന കുരങ്ങിനെ കാണം. രണ്ടാമത്തെ ചിത്രത്തിൽ കുരങ്ങൻ ഒരു പഴം കഴിക്കുന്നു. മൂന്നാമത്തെ ചിത്രത്തിൽ പഴത്തിന്റെ തൊലി അദ്ദേഹത്തിന്റെ മടിയിൽ തന്നെ ഉപേക്ഷിച്ച് കുരങ്ങൻ ജാക്കറ്റ് പരിശോധിക്കുന്നത് കാണാം. നാലാമത്തെ ചിത്രത്തിലാകട്ടെ കുരങ്ങൻ തരൂരിന്റെ മടിയിൽ കിടന്ന് സുഖമായി ഉറങ്ങുന്നതും കാണാം.

ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് തരൂർ ഇങ്ങനെ കുറിച്ചു. ഇ​ന്ന് ​അ​സാ​ധാ​ര​ണ​മാ​യ​ ​ഒ​രു​ ​അ​നു​ഭ​വം​ ​ഉ​ണ്ടാ​യി.​ ​ഞാ​ൻ​ ​പൂ​ന്തോ​ട്ട​ത്തി​ൽ​ ​ഇ​രു​ന്ന് ​പ്ര​ഭാ​ത​ ​പ​ത്ര​ങ്ങ​ൾ​ ​വാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ,​ ​ഒ​രു​ ​കു​ര​ങ്ങ​ൻ​ ​അ​ല​ഞ്ഞു​തി​രി​ഞ്ഞു​ ​എ​ന്റെ​ ​അ​ടു​ത്തേ​ക്ക് ​വ​ന്ന് ​എ​ന്റെ​ ​മ​ടി​യി​ൽ​ ​ഇ​രു​ന്നു.​ ​ഞ​ങ്ങ​ൾ​ ​കൊ​ടു​ത്ത​ ​ര​ണ്ട് ​പ​ഴ​ങ്ങ​ൾ​ ​അ​വ​ൻ​ ​ആ​ർ​ത്തി​യോ​ടെ​ ​തി​ന്നു,​ ​എ​ന്നെ​ ​കെ​ട്ടി​പ്പി​ടി​ച്ച് ​നെ​ഞ്ചി​ൽ​ ​ത​ല​ ​ചാ​യ്ച്ചു​ ​കി​ട​ന്നു​റ​ങ്ങി.​ ​ഞാ​ൻ​ ​പ​തു​ക്കെ​ ​എ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​തു​ട​ങ്ങി,​ ​അ​വ​ൻ​ ​ചാ​ടി​ ​എ​ണീ​റ്റു​ ​എ​ങ്ങോ​ട്ടോ​ ​ഓ​ടി​പ്പോ​യി.

ഇമറ്റൊരു കുറിപ്പിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. 'വന്യജീവികളോടുള്ള ബഹുമാനം ഞങ്ങളിൽ വേരൂന്നിയതാണ്. അതിനാൽ കുരങ്ങുകടിയുടെ അപകടസാധ്യതയെക്കുറിച്ച് എനിക്ക് അൽപ്പം ആശങ്കയുണ്ടായിരുന്നു. എങ്കിലും ഞാൻ ശാന്തനായിരുന്നു, അവന്റെ സാന്നിധ്യം ഭീഷണിയല്ലെന്ന് തിരിച്ചറിഞ്ഞു. എന്റെ വിശ്വാസം ശരിയായതിലും ഞങ്ങളുടെ കണ്ടുമുട്ടൽ തികച്ചും സമാധാനപരവും സൗമ്യവുമായിരുന്നതിനാലും ഞാൻ സംതൃപ്തനാണ്.