കൊച്ചിയുടെ സ്വപ്ന പദ്ധതിക്ക് തിരിച്ചടി,​ ടീകോമിന്റെ ഭൂമി തിരിച്ചുപിടിക്കും,​ കമ്പനിയെ ഒഴിവാക്കും

Wednesday 04 December 2024 11:30 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ഗോ​ള​നി​ക്ഷേ​പം​ ​കേ​ര​ള​ത്തി​ലേ​ക്കു​ ​കൊ​ണ്ടു​വ​രു​മെ​ന്ന​ ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​ ​തു​ട​ങ്ങി​യ​ ​സ്മാ​ർ​ട്ട്സി​റ്റി​ ​കൊ​ച്ചി​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പി​ൽ​ ​നി​ന്ന് ​ദു​ബാ​യ്ആ​സ്ഥാ​ന​മാ​യു​ള്ള​ ​ടീ​ ​കോം​ ​ക​മ്പ​നി​യെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം. 2011​ൽ​ ​ക​രാ​റൊ​പ്പി​ട്ട​ ​പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ ​ഘ​ട്ടം​ ​യാ​ഥാ​ർ​ഥ്യ​മാ​യ​ത് 2016​ൽ.​ 13​ ​വ​ർ​ഷ​ത്തി​നി​പ്പു​റ​വും​ ​പ്ര​ഖ്യാ​പി​ത​ല​ക്ഷ്യ​ങ്ങ​ൾ​ ​ഒ​ന്നും​ ​പാ​ലി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​പ​ദ്ധ​തി​ ​ത​ന്നെ​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​പ്ര​ധാ​ന​പ​ങ്കാ​ളി​ക​ളാ​യ​ ​ടി​കോ​മി​നെ​ ​ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​നം.​ ​സ്മാ​ർ​ട്ട് ​സി​റ്റി​ ​പ​ദ്ധ​തി​യു​ടെ​ ​പ്ര​തി​സ​ന്ധി​ ​പ​രി​ശോ​ധി​ച്ച് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​അ​ധ്യ​ക്ഷ​യാ​യ​ ​സ​മി​തി​ ​ന​ൽ​കി​യ​ ​ശു​പാ​ർ​ശ​ ​ മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​അം​ഗീ​ക​രി​ച്ചു.

ടീ​കോ​മു​മാ​യി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​ ​പ​ര​സ്പ​ര​ ​ധാ​ര​ണ​യോ​ടെ​ ​പി​ന്മാ​റ്റ​ന​യം​ ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്യും.​ ​ടീ​കോ​മി​നു​ ​ന​ൽ​കേ​ണ്ട​ ​ന​ഷ്ട​പ​രി​ഹാ​ര​ ​തു​ക​ ​ക​ണ​ക്കാ​ക്കു​ന്ന​തി​ന് ​ഇ​ന്റി​പെ​ൻ​ഡ​ന്റ് ​ഇ​വാ​ല്യു​വേ​റ്റ​റെ​ ​നി​യോ​ഗി​ക്കാ​നും​ ​മ​ന്ത്രി​സ​ഭ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഇ​തി​നാ​യി​ ​ഐ.​ടി.​മി​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ,​ ​ഇ​ൻ​ഫോ​പാ​ർ​ക്ക് ​സി.​ഇ.​ഒ,​ ​ഒ.​കെ.​ഐ.​എ​ച്ച് ​(​ഓ​വ​ർ​സീ​സ് ​കേ​ര​ളൈ​റ്റ്സ് ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ഹോ​ൾ​ഡിം​ഗ് ​ലി​മി​റ്റ​ഡ്)​ ​എം.​ഡി​ ​ഡോ.​ ​ബാ​ജൂ​ ​ജോ​ർ​ജ്ജ് ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​ക​മ്മി​റ്റി​യെ​ ​സ​ർ​ക്കാ​ർ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.

കാ​ക്ക​നാ​ട് ​ഇ​ൻ​ഫോ​പാ​ർ​ക്കി​നോ​ട് ​ചേ​ർ​ന്നാ​ണ് ​സ്മാ​ർ​ട്ട്സി​റ്റി​ ​ഐ.​ടി.​ടൗ​ൺ​ഷി​പ്പ്.​ 90,000​ ​തൊ​ഴി​ല​വ​സ​രം,​ 88​ ​ല​ക്ഷം​ ​ച​തു​ര​ശ്ര​യ​ടി​ ​വി​സ്തൃ​തി​യി​ൽ​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​എ​ന്നെ​ല്ലാ​മു​ള്ള​ ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് ​പ​ദ്ധ​തി​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ത്.​ ​എ​ന്നാ​ൽ​ ​ഇ​തൊ​ന്നും​ ​വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് ​പാ​ലി​ക്കാ​ൻ​ ​ടി​കോ​മി​നാ​യി​ല്ല.​ഇ​തോ​ടെ​യാ​ണ് ​പ​ദ്ധ​തി​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന് 16​ ​ശ​ത​മാ​ന​വും​ ​ദു​ബാ​യ് ​ഹോ​ൾ​ഡി​ങ്ങി​ന് 84​ ​ശ​ത​മാ​ന​വു​മാ​ണ് ​ഓ​ഹ​രി​പ​ങ്കാ​ളി​ത്ത​മു​ള്ള​ത്.​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ.​ഇ​തു​വ​രെ​ ​ഒ​രു​ ​കെ​ട്ടി​ടം​ ​മാ​ത്ര​മാ​ണ് ​സ്മാ​ർ​ട്ട് ​സി​റ്റി​യി​ലു​ള്ള​ത്.