കേരള സർവകലാശാലാ പരീക്ഷാഫലം

Thursday 05 December 2024 12:25 AM IST

ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.ഡബ്യൂ. (ഡിസാസ്റ്റർ മാനേജ്‌മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 5, 6 തീയതികളിൽ നടത്തും.

ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബി.എ./ ബി.എസ്സി./ബികോം. ന്യൂജനറേഷൻ ഡബിൾ മെയിൻ (റെഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2021 & 2020 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം ഡിസംബർ 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 5 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിൽ നിന്ന് പ്രസിദ്ധീകരിച്ച യു.ജി.സി. കെയർ ലിസ്റ്റിൽ ഉൾപ്പെട്ട ജേർണലുകൾക്ക് ധനസഹായം നൽകും.

കോളേജുകളിലെ പ്രിൻസിപ്പൽമാർ നിശ്ചിത മാതൃകയിൽ 15 നകം അപേക്ഷകൾ നൽകണം. വിജ്ഞാപനം വെബ്‌സൈറ്റിൽ.