കളർകോട് വാഹനാപകടം; ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു

Thursday 05 December 2024 5:57 PM IST

ആലപ്പുഴ: ദേ​ശീ​യ​പാ​ത​യി​ൽ​ ​ക​ള​ർ​കോ​ട് ​ഭാ​ഗ​ത്ത് ​കാ​റും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​ർ​ ​ബ​സും​ ​കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരണപ്പെട്ടു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. ഇതോടെ കളർകോട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി ​ 9.30​ ​ഓ​ടെ​ ​ക​ള​ർ​കോ​ട് ​ച​ങ്ങ​നാ​ശേ​രി​ ​മു​ക്കി​ലാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ഗു​രു​വാ​യൂ​രി​ൽ​ ​നി​ന്ന് ​കാ​യം​കു​ള​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​റും​ ​വ​ണ്ടാ​നം​ ​ഭാ​ഗ​ത്തു​നി​ന്നു​ ​ആ​ല​പ്പു​ഴ​ ​ഭാ​ഗ​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ട​വേ​ര​ ​കാ​റു​മാ​ണ് ​കൂ​ട്ടി​യി​ടി​ച്ച​ത്. ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ആ​ല​പ്പു​ഴ​യി​ൽ​ ​സി​നി​മ​യ്ക്കാ​യി​ ​കാ​റി​ൽ​ ​വ​രി​ക​യാ​യി​രു​ന്നു​ ​പതിനൊന്നംഗ​ ​സം​ഘ​മാണ് കാറിലുണ്ടായിരുന്നത്. ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ജ​ബ്ബാ​ർ,​ കോട്ടയം സ്വദേശി ​ആ​യു​ഷ് ഷാജി​,​ ​മലപ്പുറം സ്വദേശി ദേ​വാ​ന​ന്ദ്,​ ​പാലക്കാട് സ്വദേശി ശ്രീദേവ്,​ലക്ഷദ്വീപ് സ്വദേശി ​മു​ഹ​മ്മ​ദ് ​ഇ​ബ്രാ​ഹിം​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.

ഗൗരീശങ്കർ എന്ന വിദ്യാർത്ഥിയാണ് കാറോടിച്ചത്. അപകടത്തിന് തൊട്ടുമുമ്പ് കെഎസ്‌ആർടിസി ബസിനെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്‌ച മറഞ്ഞതാകാം അപകടത്തിന് കാരണമായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. അപകടമുണ്ടായത് തൊട്ടുപിന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ ആണെന്ന് ഗൗരീശങ്കർ മൊഴി നൽകിയിരുന്നു. മുമ്പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിർവശത്ത് നിന്ന് കെഎസ്‌ആർടിസി ബസ് വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ട് വലതുവശത്തേക്ക് തെന്നിമാറിയാണ് ബസിൽ ഇടിച്ചുകയറിയതെന്നും തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശി ഗൗരീശങ്കർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.