'ഉദ്യമ ' ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7 മുതൽ 10 വരെ
Friday 06 December 2024 4:23 AM IST
തിരുവനന്തപുരം: കേരളത്തെ വിജ്ഞാനസമൂഹമാക്കാനും ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും ലക്ഷ്യമിട്ട് 7 മുതൽ 10 വരെ തിരുവനന്തപുരത്ത് ഉദ്യമ 1.0 എന്ന പേരിൽ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും. ജനുവരിയിൽ കൊച്ചിൻ സർവ്വകലാശാലയിൽ നടക്കുന്ന കോൺക്ലേവിന്റെ ഭാഗമായാണിത്. ലോകോത്തര വീക്ഷണമുൾക്കൊള്ളുന്ന വിഷൻ ഡോക്യുമെന്റിന്റെ കരട് പ്രകാശനം ചെയ്യുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.