ദുരിതാശ്വാസത്തിന് ബെെക്ക് റാലിയുമായി ഫുക്രു,​ എണ്ണയടിക്കുന്ന കാശുണ്ടെങ്കിൽ ഇരട്ടി സാധനങ്ങൾ വാങ്ങാമായിരുന്നെന്ന് പൊലീസ്,​ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

Sunday 18 August 2019 10:46 PM IST

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ബെെക്ക് റാലി നടത്തി ടിക് ടോക് താരം ഫുക്രുവിനെ (കൃഷ്ണജീവ്) കൂട്ടരെയും പൊലീസ് തടഞ്ഞു. കൊട്ടാരക്കരയിൽ നിന്നാണ് ഫുക്രുവും കൂട്ടരും ബൈക്ക് റാലി നടത്തിയത്. എന്നാൽ ഇടയ്ക്ക് പൊലീസ് തടയുകയായിരുന്നു. തുടർന്ന് സംഭവിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

'വണ്ടികൾക്ക് ഇന്ധനം അടിച്ച പണമുണ്ടായിരുന്നെങ്കിൽ ദുരിതബാധിതർക്ക് ഇരട്ടി സാമഗ്രികൾ നൽകാമായിരുന്നല്ലോ' എന്ന് പൊലീസുകാരൻ ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി 'അങ്ങനെ തരുമായിരുന്നെങ്കിൽ ഇത്രയും കഷ്ടപ്പാടുണ്ടോയിരുന്നോ' എന്ന് ഫുക്രു തിരിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ ഫുക്രുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കൊട്ടാരക്കര നിന്ന് മലപ്പുറം വരെ ബൈക്ക് യാത്ര നടത്തിയെന്നതാണ് ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. എന്നാൽ മൂന്ന് കിലോമീറ്റർ മാത്രമാണ് റാലി നടത്തിയതെന്നുമാണ് ഫുക്രു പറയുന്നത്. അതേസമയം യാതൊരുവിധ ഗുണവുമില്ലാതെ ബെെക്ക് റാലി നടത്തിയതിനാണ് സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നത്.