ഏഷ്യാ പസഫിക് ഡഫ് ഗെയിംസ് സ്വർണത്തിളക്കമോടെ റിദ്‌വാൻ അഹമ്മദ്

Friday 06 December 2024 11:02 PM IST

തിരുവനന്തപുരം : മലേഷ്യയിൽ ന‌ടന്ന പത്താമത് ഏഷ്യാ പസഫിക് ഡഫ് ഗെയിംസിൽ സ്വർണവും വെങ്കലവും നേടി മലയാളിയായ റിദ്‌വാൻ അഹമ്മദ്. മലപ്പുറത്തുകാരനായ റിദ്‌വാനാണ് 43 അംഗ ഇന്ത്യൻ ടീമിലെ ഏക മലയാളി. 4-100 മീറ്റർ റിലേയിലാണ് റിദ്‌വാന്റെ സ്വർണം. 400 മീറ്റർ ഹർഡിൽസിൽ വെങ്കലം ലഭിച്ചു.

തിരുവനന്തപുരം നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്)ലെ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. കായികരംഗത്തെ റിദ്‌വാന്റെ താത്പര്യം തിരിച്ചറിഞ്ഞ് നിഷിലെ വിക്രാന്ത് എന്ന അദ്ധ്യാപകനാണ് മികച്ച പരിശീലനത്തിനായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തിച്ചത്. അവിടെ കേരള യൂണി. അത്‌ലറ്റിക് കോച്ച് രാജീവിന് കീഴിൽ നടത്തിയ പരിശീലനത്തിനൊടുവിലാണ് രാജ്യാന്തര മെഡലുകൾ നേ‌ടാനായത്.

മലപ്പുറം വെള്ളില കോഴിപ്പറമ്പിൽ പരേതനായ അഹമ്മദ് കുട്ടിയുടേയും സൗജത്തിന്റേയും മകനാണ്.