 ഗുരുവായൂർ ഉദയാസ്തമയപൂജ:.... ഹൈക്കോടതി വിധി ഇന്ന്

Saturday 07 December 2024 4:32 AM IST

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികത്തിലെ ഏകാദശി ദിവസം ഉദയാസ്തമയപൂജ ഒഴിവാക്കിയ വിഷയത്തിൽ ഹൈക്കോടതി ദേവസ്വംബെഞ്ച് ഇന്ന് വിധിപറയും. തൃശൂർ പുഴങ്കര ചേന്നാസ് മനയിലെ പി.സി. ഹരി അടക്കമുള്ളവരാണ് ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഉദയാസ്തമയപൂജ മാറ്റിയത് തന്ത്രിയുടെ അഭിപ്രായം തേടിയ ശേഷമാണെന്ന് ദേവസ്വം കോടതിയെ അറിയിച്ചിരുന്നു. വൃശ്ചികത്തിലെ ഉദയാസ്തമയപൂജ തുലാത്തിലെ ഏകാദശിദിവസം നടത്താനാകുമെന്നാണ് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉപദേശിച്ചത്. വൃശ്ചികത്തിലെ ഏകാദശിക്ക് വലിയ തിരക്കാണ്. പൂജയ്ക്കായി അഞ്ച് മണിക്കൂർ നഷ്ടപ്പെടും. ഉദയാസ്തമയപൂജ വഴിപാട് മാത്രമാണ്. പൂജ മാറ്റുന്നതിൽ ദേവഹിതവും നോക്കിയതായി ദേവസ്വം വിശദീകരിച്ചിരുന്നു. ഉദയാസ്തമയപൂജ മാറ്റിയത് ആചാരലംഘനമാണെന്നാണ് ഹർജിക്കാ‌ർ വാദിച്ചത്.