സ്‌മാർട്ട്സിറ്റി: സ്ഥലം കൈമാറ്റത്തിൽ ദുരൂഹതയെന്ന് വി.ഡി. സതീശൻ

Saturday 07 December 2024 1:16 AM IST

കൊച്ചി: സ്‌മാർട്ട്സിറ്റിയുടെ സ്ഥലം മറ്റാർക്കോ കൈമാറാനുള്ള സർക്കാരിന്റെ തിടുക്കത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആരുമറിയാതെ മന്ത്രിസഭായോഗത്തിൽ പാസാക്കി ഭൂമി വിൽക്കാനാണ് ശ്രമം. കരാർ വ്യവസ്ഥകൾ ലംഘിച്ച ടീകോമിന് നഷ്‌ടപരിഹാരം നൽകരുത്. കരാർ പ്രകാരം വ്യവസ്ഥകൾ ലംഘിച്ചാൽ ടീകോമിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. എന്തിനാണ് ടീകോമിന് പണം നൽകുന്നതെന്ന് സർക്കാർ പറയണം. പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കാരണം ബോദ്ധ്യപ്പെടുത്തണം.

പിന്മാറ്റം സംബന്ധിച്ച് എൽ.ഡി.എഫിലോ പ്രതിപക്ഷത്തോടോ ചർച്ചചെയ്തില്ല. ഉമ്മൻചാണ്ടി സർക്കാർ 2005ൽ ധാരണാപത്രം ഒപ്പിട്ടപ്പോൾ നടപ്പാക്കേണ്ട കാര്യങ്ങൾ കൃത്യമായി വ്യവസ്ഥ ചെയ്തിരുന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാരുണ്ടാക്കിയ കരാറിലെ വ്യവസ്ഥയനുസരിച്ച് ടീകോമിന് വീഴ്‌ചയുണ്ടായാൽ സർക്കാരിന്റെ മുതൽമുടക്കും ചെലവഴിച്ച പണവും ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 പാ​ട്ട​ക്ക​രാ​ർ​ ​റ​ദ്ദാ​ക്കാൻനി​യ​മ​ത​ട​സ​മി​ല്ല​:​ചെ​ന്നി​ത്തല

​ടീ​കോ​മി​ന്റെ​ ​പാ​ട്ട​ക്ക​രാ​ർ​ ​റ​ദ്ദാ​ക്കി​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ഒ​രു​വി​ധ​ ​നി​യ​മ​ത​ട​സ​വു​മി​ല്ലെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​ടീ​കോ​മി​ന് ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കാ​നു​ള്ള​ ​മ​ന്ത്രി​സ​ഭാ​ ​തീ​രു​മാ​നം​ ​വ​ൻ​ ​അ​ഴി​മ​തി​യാ​ണ്.​ 99​ ​വ​ർ​ഷ​ത്തേ​ക്ക് ​ടീ​കോ​മി​ന് ​വ്യ​വ​സ്ഥ​ക​ൾ​ക്കു​ ​വി​ധേ​യ​മാ​യി​ ​ഭൂ​മി​ ​വി​ട്ടു​കൊ​ടു​ത്തു​ ​കൊ​ണ്ടു​ള്ള​ ​ക​രാ​ർ​ ​കാ​ക്ക​നാ​ട് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഓ​ഫീ​സി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ക​രാ​റി​ലെ​ ​എ​ല്ലാ​ ​വ്യ​വ​സ്ഥ​ക​ളും​ ​ടീ​കോം​ ​ലം​ഘി​ച്ചി​രി​ക്കു​ന്നു.​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത് ​ഈ​ ​ഭൂ​മി​ക്കു​വേ​ണ്ടി​ ​നി​ര​വ​ധി​ ​പേ​ർ​ ​കാ​ത്തു​നി​ൽ​ക്കു​ന്നു​ ​എ​ന്നാ​ണ്.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​ക​രാ​ർ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ലം​ഘി​ച്ച​ ​ടീ​കോ​മി​നെ​ ​പു​റ​ത്താ​ക്കി​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ​സ​ർ​ക്കാ​രി​ന് ​പ​ത്തു​ ​മി​നി​റ്റ് ​മ​തി.

 ഒ​ത്തു​ക​ളി​യെ​ന്ന് ​കെ.​സു​രേ​ന്ദ്രൻ

കൊ​ച്ചി​ ​സ്മാ​ർ​ട്ട് ​സി​റ്റി​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​ടീ​കോം​ ​ക​മ്പ​നി​യെ​ ​ഒ​ഴി​വാ​ക്കി​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ​പി​ന്നി​ൽ​ ​ഒ​ത്തു​ക​ളി​യു​ണ്ടോ​യെ​ന്ന് ​സം​ശ​യി​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി.​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ.​ ​ടീ​കോം​ ​ക​മ്പ​നി​ ​പ​ദ്ധ​തി​യി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും​ ​അ​വ​ർ​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കു​ന്ന​ത് ​ഒ​ത്തു​ക​ളി​യു​ടെ​ ​ഭാ​ഗ​മാ​യാ​ണ്.​ ​ടീ​കോം​ ​ക​മ്പ​നി​യി​ൽ​ ​നി​ന്ന് ​ന​ഷ്ട​പ​രി​ഹാ​രം​ ​ഈ​ടാ​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.