ബൃഹത്രയീ രത്ന അവാർഡ് വാസുദേവൻ നമ്പൂതിരിക്ക്
Saturday 07 December 2024 2:14 AM IST
തിരുവനന്തപുരം: കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ ബൃഹത്രയീ രത്ന അവാർഡ് 2024 വൈദ്യൻ എം.ആർ വാസുദേവൻ നമ്പൂതിരിക്ക്. ആര്യവൈദ്യൻ പി.വി രാമ വാര്യരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. ഡിസംബർ 12 മുതൽ 15 വരെ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ വാസുദേവൻ നമ്പൂതിരിക്ക് പുരസ്‌കാരം നൽകുമെന്ന് ആര്യവൈദ്യ ഫാർമസിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ കൃഷ്ണദാസ് വാര്യർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.