ദുരന്ത പ്രതികരണ നിധി : കണക്ക് പറയാതെ സർക്കാർ, ആരെയാണ് വിഡ്ഢിയാക്കുന്നതെന്ന് ഹൈക്കോടതി

Sunday 08 December 2024 4:37 AM IST

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​നി​ധി​യി​ലു​ള്ള​ ​(​എ​സ്.​ഡി.​ആ​ർ.​എ​ഫ്)​ 677​ ​കോ​ടി​ ​രൂ​പ​ ​എ​ങ്ങ​നെ​ ​ചെ​ല​വാ​ക്ക​ണ​മെ​ന്ന് ​വി​ശ​ദീ​ക​രി​ക്കാ​ത്ത​ ​സ​ർ​ക്കാ​രി​നെ​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച് ​ഹൈ​ക്കോ​ട​തി. ഇ​തി​ൽ​ ​എ​ത്ര​ ​രൂ​പ​ ​വ​യ​നാ​ടി​നാ​യി​ ​ചെ​ല​വാ​ക്കാ​മെ​ന്ന് ​അ​റി​യി​ല്ലെ​ങ്കി​ൽ​ ​എ​ങ്ങ​നെ​ ​പ​ണ​മി​ല്ലെ​ന്ന് ​പ​റ​യും.​ ​ആ​രെ​യാ​ണ് ​വി​ഡ്ഢി​യാ​ക്കു​ന്ന​ത്? ഈ​ ​ഫ​ണ്ട് ​എ​ങ്ങ​നെ​ ​ചെ​ല​വാ​ക്കു​മെ​ന്നു​ ​പ​റ​യാ​തെ​ ​കേ​ന്ദ്രം​ ​തു​ക​ ​അ​നു​വ​ദി​ക്കി​ല്ല.​ ​ക​ടം​ ​ത​രു​ന്ന​വ​രോ​ട് ​കൃ​ത്യ​മാ​യി​ ​ക​ണ​ക്ക് ​പ​റ​യേ​ണ്ട​ത​ല്ലേ​യെ​ന്നും​ ​ജ​സ്റ്റി​സുമാ​രാ​യ​ ​എ.​കെ.​ ​ജ​യ​ശ​ങ്ക​ര​ൻ​ ​ന​മ്പ്യാ​ർ,​ ​സി.​പി.​ ​മു​ഹ​മ്മ​ദ് ​നി​യാ​സ് ​എ​ന്നി​വ​രു​ടെ​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​ചോ​ദി​ച്ചു. കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​വും​ ​പ​ര​സ്പ​രം​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കാ​തെ​ ​ക​ണ​ക്ക് ​കൃ​ത്യ​മാ​യി​ ​ത​യ്യാ​റാ​ക്ക​ണം.​ ​അ​തി​നു​ശേ​ഷം​ ​സ​ഹാ​യം​ ​അ​നു​വ​ദി​ക്കു​ന്ന​ ​കാ​ര്യം​ ​കേ​ന്ദ്ര​ത്തോ​ട് ​പ​റ​യാം.​ ​എ​സ്.​ഡി.​ആ​ർ.​എ​ഫി​ൽ​ ​വി​നി​യോ​ഗി​ക്കാ​ത്ത​ ​ഫ​ണ്ടി​ന്റെ​ ​പേ​രി​ൽ​ ​കേ​ന്ദ്ര​ ​സ​ഹാ​യം​ ​വൈ​കു​ന്ന​ത് ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​കോ​ട​തി​യു​ടെ​ ​ഇ​ട​പെ​ട​ൽ.​ ​വ​യ​നാ​ട് ​ദു​ര​ന്ത​ബാ​ധി​ത​രു​ടെ​ ​പു​ന​ര​ധി​വാ​സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​യി​ലാ​ണി​ത്. 677​ ​കോ​ടി​യി​ൽ​ ​എ​ത്ര​ ​രൂ​പ​ ​വ​യ​നാ​ടി​ന് ​കൊ​ടു​ക്കാ​മെ​ന്ന​ ​ചോ​ദ്യ​ത്തി​ന്,​ ​വി​വ​രം​ ​ക​ള​ക്ട​ർ​മാ​രി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ക്ക​ണ​മെ​ന്നാ​ണ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ച​ത്.​ ​ 677​ ​കോ​ടി​യി​ൽ​ ​എ​ത്ര​ ​ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തി​ൽ​ ​ധാ​ര​ണ​യി​ല്ല.​ ​എ​ന്നാ​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ 240​ ​കോ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ​ര​സ്പ​രം​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച് ​ദു​ര​ന്ത​ബാ​ധി​ത​രെ​ ​അ​പ​മാ​നി​ക്ക​രു​തെ​ന്നും​ ​കോ​ട​തി​ ​പ​റ​ഞ്ഞു.

2,219​ ​കോ​ടി​ ​പ​രി​ഗ​ണ​ന​യിൽ

വ​യ​നാ​ട് ​പു​ന​ര​ധി​വാ​സ​ത്തി​ന് 2219.033​ ​കോ​ടി​ ​രൂ​പ​ ​അ​ധി​ക​ ​സ​ഹാ​യ​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ​കേ​ന്ദ്രം​ ​ഹൈ​ക്കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​ത് ​ന​വം​ബ​ർ​ 13​നാ​ണെ​ന്നും​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​വി​ഭാ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​ആ​ശി​ഷ് ​വി.​ ​ഗ​വാ​യ് ​സ​മ​ർ​പ്പി​ച്ച​ ​പ​ത്രി​ക​യി​ൽ​ ​പ​റ​യു​ന്നു.​ ​പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള​ ​പ്രാ​ഥ​മി​ക​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​സം​സ്ഥാ​ന​ത്തി​നാ​ണ്.​ ​സാ​ധാ​ര​ണ​ ​ദു​ര​ന്ത​ങ്ങ​ളി​ൽ​ ​എ​സ്.​ഡി.​ആ​ർ.​എ​ഫി​ൽ​ ​നി​ന്നാ​ണ് ​തു​ക​ ​ചെ​ല​വ​ഴി​ക്കേ​ണ്ട​ത്.​ ​ദേ​ശീ​യ​ ​ദു​ര​ന്ത​മാ​യി​ ​പ്ര​ഖ്യാ​പി​ക്കാ​ൻ​ ​നി​യ​മ​മി​ല്ല.​ 2024​-25​ൽ​ ​എ​സ്.​ഡി.​ആ​ർ.​എ​ഫി​ലേ​ക്ക് 380​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു.​ ​ഇ​തി​ൽ​ 291.20​ ​കോ​ടി​യും​ ​കേ​ന്ദ്ര​മാ​ണ് ​ന​ൽ​കി​യ​ത്.​ ​വ​യ​നാ​ട് ​ദു​ര​ന്ത​ത്തി​നു​ള്ള​ ​തു​ക​ ​പൂ​ർ​ണ​മാ​യും​ ​ഒ​ക്ടോ​ബ​റി​ൽ​ ​ത​ന്നെ​ ​കൈ​മാ​റി.​ ​മു​ൻ​ ​മി​ച്ചം​ ​ഉ​ൾ​പ്പെ​ടെ​ ​എ​സ്.​ഡി.​ആ​ർ.​എ​ഫി​ൽ​ 782.99​ ​കോ​ടി​ ​രൂ​പ​യു​ണ്ട്. എ​ൻ.​ഡി.​ആ​ർ.​എ​ഫി​ൽ​ ​നി​ന്ന് ​ന​വം​ബ​ർ​ 16​ ​ന് 153.46​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു.​ ​എ​സ്.​ഡി.​ആ​ർ.​എ​ഫി​ലെ​ ​തു​ക​യു​ടെ​ 50​ ​ശ​ത​മാ​നം​ ​വി​നി​യോ​ഗി​ച്ചാ​ൽ​ ​ഈ​ ​തു​ക​യും​ ​വി​നി​യോ​ഗി​ക്കാ​മെ​ന്ന​ ​വ്യ​വ​സ്ഥ​യോ​ടെ​യാ​ണി​ത്.​ ​