കെ3എയ്ക്ക് ആസ്ഥാന മന്ദിരം ഒരുങ്ങുന്നു

Sunday 08 December 2024 1:41 AM IST

കൊച്ചി: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ ആസ്ഥാന മന്ദിരത്തിന്റ തറക്കല്ലിടൽ ചീഫ് പേട്രൺ ജോസഫ് ചവറ, പ്രസിഡന്റ് രാജു മേനോൻ, സെക്രട്ടറി രാജീവൻ എളയാവൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. കെ.ത്രി.എ. സംസ്ഥാന ഭാരവാഹികളും സോൺ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. കൊച്ചി പൈപ്പ് ലൈൻ റോഡിൽ നാലുനില കെട്ടിട സമുച്ചയം ഒരു വർഷത്തിനകം തീർക്കാനാകുമെന്നും ചീഫ് പേട്രൺ ജോസഫ് ചവറ അറിയിച്ചു. ഡയറി പരസ്യത്തിലൂടെ ധനസഹായം നൽകിയ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും മറ്റു പരസ്യദാതാക്കളോടും വൈസ് പ്രസിഡന്റ് ജോൺസ് വളപ്പില നന്ദി പറഞ്ഞു.