നവീൻ ജീവനൊടുക്കിയതിന് കാരണം ദിവ്യയുടെ അധിക്ഷേപം: പൊലീസ്

Sunday 08 December 2024 3:14 AM IST

കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പൊതു മദ്ധ്യത്തിൽ അധിക്ഷേപിച്ചതാണ് എ.ഡി.എം നവീൻ ബാബു ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ്. ഇത് അന്വേഷണത്തിന്റെ പ്രഥമദൃഷ്ട്യാ വെളിപ്പെട്ടതാണ്. മേലധികാരിക്കും സഹപ്രവർത്തകർക്കും മുന്നിൽ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ചു. രണ്ടു ദിവസത്തിനകം പലതും പുറത്തുവിടുമെന്നും ദിവ്യ ഭീഷണിപ്പെടുത്തി. ഇതോടെയാണ് നവീൻ ആത്മഹത്യയ്ക്ക് നിർബന്ധിതനായതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത് കൊടേരി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ക്ഷണിക്കാത്ത യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ കടന്നുകയറുകയായിരുന്നു. എ.ഡി.എമ്മിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ റെക്കാഡ് ചെയ്യിപ്പിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇഥോടെ പൊതുജനങ്ങൾക്കിടയിലും അപമാനിതനായ നവീൻ മാനസിക സമ്മർദ്ദത്തിലായി. ദിവ്യയ്ക്കെതിരെ പ്രേരണാ കുറ്റം ചുമത്തിയാണ് അന്വേഷിക്കുന്നത്. അവരുടെ രണ്ടു ഫോണുകളുടേയും കാൾ ഡാറ്റയും ശേഖരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജിക്കത്തും പരിശോധിച്ചു. പ്രതി ഇപ്പോൾ പാർട്ടിയിലോ ജില്ലാ പഞ്ചായത്തിലോ ഉന്നതപദവി വഹിക്കുന്നില്ല. അന്വേഷണം നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്.

പൊലീസ് ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷന്റെ ശക്തമായ വാദവും പരിഗണിച്ചാണ് ഒക്ടോബർ 29ന് തലശ്ശേരി കോടതി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. അന്നു തന്നെ പ്രതി കണ്ണപുരം സ്റ്റേഷനിൽ കീഴടങ്ങിയെന്നും പൊലീസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. നവീ‌ന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് വിശദീകരണം. എന്നാൽ ദിവ്യയുടെ അറസ്റ്റ് വൈകിയതിന് പൊലീസ് ന്യായീകരണം നൽകിയിട്ടില്ല. കേസ് ഹൈക്കോടതി 12ന് വീണ്ടും പരിഗണിക്കും. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ ഭാഗികമായി പറയുമ്പോഴും സി.പി.എം ഇടപെടലുകളെ വെള്ളപൂശുന്നതാണ് പൊലീസ് റിപ്പോർട്ടെന്ന വിമർശനമുണ്ട്.

പൊ​ലീ​സ് ​സ​ത്യ​വാ​ങ്മൂ​ലം​ ​പൂ​ർ​ണ​മാ​യും
ശ​രി​യ​ല്ലെ​ന്ന് ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​ബ​ന്ധു

പ​ത്ത​നം​തി​ട്ട​ ​:​ ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പൊ​ലീ​സ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ​ ​പ​രാ​മ​ർ​ശം​ ​പൂ​ർ​ണ​മാ​യി​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​ബ​ന്ധു​ ​അ​ഡ്വ.​അ​നി​ൽ​ ​പി.​നാ​യ​ർ.​ ​ഇ​ൻ​ക്വ​സ്റ്റി​ന് ​ബ​ന്ധു​ക്ക​ളു​ടെ​ ​അ​നു​മ​തി​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​പ്ര​വീ​ൺ​ ​ബാ​ബു​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു​വെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​പ​റ​യു​ന്നു​ണ്ട്.​ ​ഇ​ൻ​ക്വ​സ്റ്റ് ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷ​മാ​ണ് ​കു​ടും​ബം​ ​അ​റി​ഞ്ഞ​തെ​ന്ന് ​അ​ഡ്വ.​ ​അ​നി​ൽ​ ​പി.​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​മൃ​ത​ദേ​ഹം​ ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പോ​സ്റ്റു​മാ​ർ​ട്ടം​ ​ചെ​യ്യ​രു​തെ​ന്നും​ ​കോ​ഴി​ക്കോ​ട്ടേ​യ്ക്ക് ​മാ​റ്റ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​പൊ​ലീ​സ് ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നാ​ണ് ​കു​ടും​ബ​ത്തി​ന്റെ​ ​ആ​വ​ശ്യം.​ ​കോ​ട​തി​യെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും​ ​ആ​ശ​ങ്ക​യാ​ണ് ​അ​റി​യി​ച്ച​തെ​ന്നും​ ​അ​നി​ൽ​ ​പി.​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​തൂ​ങ്ങി​മ​ര​ണ​മാ​ണെ​ന്നും​ ​സം​ശ​യ​ക​ര​മാ​യ​ ​മു​റി​വു​ക​ളോ​ ​പാ​ടു​ക​ളോ​ ​ശ​രീ​ര​ത്തി​ലി​ല്ലെ​ന്നും​ ​രാ​ഷ്ട്രീ​യ​ ​ഇ​ട​പെ​ട​ലു​ക​ളി​ല്ലാ​തെ​ ​എ​ല്ലാ​വ​ശ​വും​ ​പ​രി​ശോ​ധി​ച്ചെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ലു​ണ്ട്.​ ​അ​തേ​സ​മ​യം​ ​ആ​ന്ത​രി​ക​ ​അ​വ​യ​വ​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണോ​യെ​ന്ന് ​സം​ശ​യ​മു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​പൊ​ലീ​സ് ​പ​റ​ഞ്ഞി​ട്ടു​ള്ള​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ൾ​ക്കും​ ​മ​റു​പ​ടി​യു​ണ്ടെ​ന്ന് ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​പ്ര​വീ​ൺ​ ​ബാ​ബു​ ​പ​റ​ഞ്ഞു.​ ​ഗൂ​ഢാ​ലോ​ച​ന​യെ​പ്പ​റ്റി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​ദി​വ്യ​യു​ടെ​ ​പ​ങ്ക് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.