കേന്ദ്രമന്ത്രി മുരളീധരൻ ഗവർണറെ കണ്ടു

Sunday 18 August 2019 11:46 PM IST

തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഗവർണർ പി.സദാശിവത്തെ സന്ദർശിച്ച് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലെ പുരോഗതിയെക്കുറിച്ച് ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് കൂടുതൽ സഹായം ലഭ്യമാക്കാൻ ശ്രമിക്കണമെന്ന് ഗവർണർ മുരളീധരനോട് അഭ്യർത്ഥിച്ചു.

പ്രകൃതിദുരന്തത്തിൽ സംസ്ഥാനത്തുണ്ടായ നഷ്ടത്തെക്കുറിച്ച് ഗവർണർ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചിരുന്നു.