'ദൃഷ്ടി 2024-25' ന് തുടക്കം

Sunday 08 December 2024 5:09 PM IST

ആലുവ: ഒരു വർഷത്തിനുള്ളിൽ ജില്ലയെ സമ്പൂർണ തിമിര വിമുക്തമാക്കുക എന്ന ലക്ഷ്യത്തിന് തുടക്കം കുറിച്ചുള്ള 'ദൃഷ്ടി 2024-25' മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒഫ്താൽമോളജി വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ലോഗോ ഉൾപ്പെടുത്തിയ തപാൽ സ്റ്റാമ്പ് മന്ത്രി പ്രകാശിപ്പിച്ചു. യു.സി. കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നേത്രദാന സമ്മതപത്രം ഹോസ്പിറ്റൽ ഡയറക്ടർ തോമസ് വൈക്കത്തുംപറമ്പിലിന് കൈമാറി. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർ ഇ.എം. അബ്ദുൽസലാം, ഫാ. വർഗീസ് പാലാട്ടി, ഡോ. എൻ. ശിവദാസൻ, കെ. ഗിരിജ, അജലേഷ് ബി. നായർ തുടങ്ങിയവർ പങ്കെടുത്തു.