ദുരിതാശ്വാസക്യാമ്പിൽ യുവതിക്ക് മാംഗല്യമധുരം:​ പൊന്നും പണവും പ്രളയമെടുത്തു, വധുവിനെ കൈവിടാതെ അസ്‌കർ

Monday 19 August 2019 1:49 AM IST

കാ​സ​ർ​കോ​ട്:​ ​ക​ല്യാ​ണ​ത്തി​നാ​യി​ ​ക​രു​തി​വ​ച്ചി​രു​ന്ന​ ​പൊ​ന്നും​ ​പ​ണ​വു​മെ​ല്ലാം​ ​പ്ര​ള​യം​ ​കൊ​ണ്ടു​പോ​യി.​ ​എ​ല്ലാം​ ​ന​ഷ്ട​പ്പെ​ട്ട​ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​ ​ജു​വൈ​രിയ​യെ​ ​പ​ക്ഷേ,​ ​അ​സ്ക​ർ​ ​കൈ​വി​ട്ടി​ല്ല.​ ​ക​ർ​ണാ​ട​ക​യെ​ ​വി​ഴു​ങ്ങി​യ​ ​പ്ര​ള​യ​ത്തി​ൽ​ ​വീ​ടും​ ​പ​രി​സ​ര​വും​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന് ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ജു​വൈ​രിയയു​ടെ​ ​ക​ഴു​ത്തി​ൽ​ ​നി​ശ്ച​യി​ച്ച​ ​തീ​യ​തി​യി​ൽ​ ​ത​ന്നെ​ ​അ​സ്‌​ക​ർ​ ​താ​ലി​ ​ചാ​ർ​ത്തി.​ ​

ക​ർ​ണാ​ട​ക​യി​ലെ​ ​കു​ട​കി​നടു​ത്ത് ​കൊ​ണ്ട​ങ്കേ​രി​ ​സ്വ​ദേ​ശി​യാ​യ​ ​ജു​വൈരിയയു​ടെ​യും​ ​കാ​സ​ർ​കോ​ട് ​കു​റ്രി​ക്കോ​ലു​കാ​ര​നാ​യ​ ​അ​സ്ക​റി​ന്റെ​യും​ ​വി​വാ​ഹം​ ​ആ​ഗ​സ്റ്ര് 16​ന് ​ന​ട​ത്താ​മെ​ന്ന് ​നേ​ര​ത്തേ​ ​നി​ശ്ച​യി​ച്ച​താ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ​ ​പ്ര​ള​ത്തി​ൽ​ ​ജു​വൈ​രി​യ​യു​ടെ​ ​വീ​ട് ​മു​ങ്ങി,​​​ ​സ്വ​ർ​ണ​വും​ ​പ​ണ​വും​ ​വ​സ്‌​തു​ക്ക​ളു​മെ​ല്ലാം​ ​ന​ഷ്‌​ട​പ്പെ​ട്ടു.​ ​വി​വാ​ഹ​ത്തി​ന് ​ഒ​രു​ക്കി​യ​ ​മ​ണി​യ​റ​ ​അ​ട​ക്കം​ ​ഒ​ലി​ച്ചു​പോ​യി.​ ​വി​വാ​ഹം​ ​ന​ട​ത്താ​നും​ ​സ്ഥ​ല​മി​ല്ലാ​താ​യി.​ ​താലികെ​ട്ടി​ന്റെ​ ​ദി​വ​സം​ ​അ​ടു​ത്ത​പ്പോ​ഴും​ ​ജു​വൈ​രി​യ​യും​ ​കു​ടും​ബ​വും​ ​ദു​രി​താ​ശ്വാ​സ​ ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​ജോ​ലി​സ്ഥ​ല​ത്തു​ ​നി​ന്ന് ​ ​വി​വാ​ഹ​ത്തി​നാ​യി​ ​നാ​ട്ടി​ലെ​ത്തി​യ​ ​അ​സ്‌​ക​ർ​ ​പെ​ണ്ണി​നെ​ ​മാ​ത്രം​ ​മ​തി​ ​കൂ​ടു​ത​ലാ​യി​ ​ഒ​ന്നും​ ​വേ​ണ്ടെ​ന്ന​ ​നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​ ​കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​എ​ളു​പ്പ​മാ​യി.​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യും​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​സ​ഹാ​യ​ത്തോ​ടെ​ ​കൊ​ണ്ട​ങ്കേ​രി​യി​ലെ​ ​മ​റ്റൊ​രു​ ​വീ​ട്ടി​ൽ​ ​വെ​ച്ചാ​യി​രു​ന്നു​ ​വി​വാ​ഹം.​ ​വ​ധു​വി​ന് ​അ​ണി​യാ​നു​ള്ള​ ​കു​റ​ച്ച് ​ആ​ഭ​ര​ണ​ങ്ങ​ളും​ ​വ​സ്ത്ര​ങ്ങ​ളും​ ​നാ​ട്ടു​കാ​രും​ ​സം​ഘ​ട​ന​ക​ളും​ ​വാ​ങ്ങി​ ​ന​ൽ​കി.​ ​ഏ​താ​യാ​ലും​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​വ​ധൂ​ ​വ​ര​ൻ​മാ​ർ​ക്ക് ​ആ​ശം​സ​ക​ളു​ടെ​ ​പ്ര​ള​യ​മാ​ണി​പ്പോ​ൾ.