സത്യാ ഹോം അപ്ലയൻസ് കേരളത്തിലും
Sunday 08 December 2024 10:20 PM IST
തിരുവനന്തപുരം: തമിഴ്‌നാട്ടിലും ആന്ധ്രയിലുമായി 300ൽപരം ഷോറൂമുകളുമായി ജനവിശ്വസം നേടിയ സത്യാ ഹോം അപ്ലയൻസിന്റെ കേരളത്തിലെ ആദ്യത്തെ ഷോറൂം പാറശാല എസ്ബിഐ ബ്രാഞ്ചിനു സമീപം വേലൂസ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ സി. കെ. ഹരീന്ദ്രൻ എം.എൽ.എ, സത്യാ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ ജോൺസൺ അസാരിയ, സി.ഇ.ഒ ദീനദയാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത, കെട്ടിട ഉടമകളായ കുമാർ, വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് 20000 രൂപയ്ക്ക് മേൽ പർച്ചേസ് ചെയ്തവർക്ക് സ്വർണ നാണയം സമ്മാനമായി നൽകി.