ദുരൂഹമെന്ന് എൻ.ജി.ഒ സംഘ്

Monday 09 December 2024 2:00 AM IST

പത്തനംതിട്ട: എ.ഡി.എം ആയിരുന്ന നവീൻബാബുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് എൻ. ജി. ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് ടി.ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ പറഞ്ഞു. നവീൻബാബുവിന്റെ വസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നു എന്ന ഇൻക്വസ്റ്റ് റിപ്പോർട്ടിലെ പരാമർശം എഫ്. ഐ.ആറിൽ ഒഴിവാക്കിയ പൊലീസ് റിപ്പോർട്ട് സംശയകരമാണ്. മൃതദേഹ പരിശോധന സംബന്ധിച്ച ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ തങ്ങളെ അറിയിച്ചിട്ടില്ലെന്നും പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം നിരാകരിച്ചതും ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന കുടുംബത്തിന്റെ ആരോപണവും ഗൗരവതരമാണ്.