ഗുകേഷെ, ഒരൊന്നര കൂടി!

Monday 09 December 2024 3:53 AM IST

വേൾഡ് സെന്റോ​​​​​​​സ​​​​​​​ ​​​​​​​(​​​​​​​സിം​​​​​​​ഗ​​​​​​​പ്പൂ​​​​​​​ർ​)​​​​​​​ ​​​​​​​:​​​​​​​ ​​ലോക ചെസ് ചാമ്പ്യൻഷിപ്പിലെ 11-ാം ഗെയിമിൽ നിർണായക ജയത്തോടെ നിലവിലെ ചാമ്പ്യനായ ചൈനീസ് ഗ്രാൻഡ് മാസ്‌റ്രർ ഡിംഗ് ലിറനെതിരെ ആധിപത്യം നേടിയിരിക്കുകയാണ് ഇന്ത്യൻ യുവസെൻസേഷൻ ഡി. ഗുകേഷ്. നിലവിൽ ഗുകേഷിന് 6 പോയിന്റും ലിറന് 5 പോയിന്റുമാണുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ജയിക്കുമെന്നതിനാൽ ഗുകഷിന് ജയിക്കാൻ ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് 1.5 പോയിന്റ് മതി. ലിറന് ജയിക്കാൻ വേണ്ടത് 2.5 പോയിന്റാണ്.

വെള്ളക്കരുക്കളുമായി കളി തുടങ്ങിയ ഗുകേഷ് റെറ്റി ഓപ്പണിംഗിലാണ് കളി തുടങ്ങിയത്. സമയസമർദ്ദത്തിൽ വീണുപോയ ലിറൻ 29-ാം നീക്കത്തിലാണ ്തോൽവി സമ്മതിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഗുകേഷ് ലീഡ് നേടുന്നത്. നേരത്തേ ആദ്യ ഗെയിമിൽ ഡിംഗ് ലിറൻ ജയിച്ചപ്പോൾ മൂന്നാം ഗെയിമിൽ ജയം നേടിയാണ് ഗുകേഷ് ഒപ്പമെത്തിയത്. തുട‌ർന്ന് തുടർച്ചയായി ഏഴ് സമനിലകളായിരുന്നു. ഇത്തവണ ചെസ് ചാമ്പ്യൻഷിപ്പി ഇതുവരെ നടന്ന 11 മത്സരങ്ങളിൽ എട്ടും സമനിലായായിരുന്നു.

ഇന്ന് 12-ാം ഗെയിം

പന്ത്രണ്ടാം ഗെയിം ഇന്ന് നടക്കും. ലിറനാണ് വെള്ളക്കരുക്കളുമായി കളിക്കുന്നത്.

ലൈ​വ്
​ചെ​സ് 24​ ​ഇ​ന്ത്യ,​ ​ചെ​സ് ​ബേ​സ് ​ഇ​ന്ത്യ​ ​യൂ​ട്യൂ​ബ് ​ചാ​ന​ലു​ക​ളി​ൽ​ ​ഉ​ച്ച​യ്ക്ക് 2.30​ ​മു​തൽ

ഗുകേഷിന്റെ സമയം

വെള്ളക്കരുക്കളുമായി പതിനൊന്നാം ഗെയിമിൽ മത്സരിച്ച ഗുകേഷ് കുതിരയെ എൻഎഫ് 3 കളിച്ച് റെറ്റി ഓപ്പണിംഗിലാണ് തുടങ്ങിയ‌ത്. മത്സരം ശാന്തമായി മുന്നോട്ടുപോയി. പതിനൊന്നാം നിക്കത്തിന് ഗുകേഷ് ഒത്തിരി സമയമെടുത്തു. ജി3 എന്ന കാലാൾ നീക്കാൻ വേണ്ടി. ആദ്യം ഗുകേഷിന് സമയലാഭമുണ്ടായിരെന്നെങ്കിലും ഈനീക്കത്തിന് ഗുകേഷ് ഏറെ സമയം കളഞ്ഞു. എന്നാലും പൊസിഷൻ മോശമല്ലായിരുന്നു. പതിമ്മൂന്നാം നീക്കത്തിൽ ഗുകേഷ് രാജാവിനെ കൂടുതൽ സുരക്ഷിതമാക്കാൻ കാസ്ലിംഗ് ചെയ്തു. എന്നാൽ ഡിംഗിന് 24-ാം നീക്കത്തിലേ കാസ്ലിംഗ് നടത്താൻ കഴിഞ്ഞുള്ളൂ എന്നത് പോരായ്മയായി. രണ്ട് പേർക്കും സമയസമ്മർദ്ദമുണ്ടായിരുന്നു. 28-ാം നീക്കത്തിൽ ലിറൻ ക്യുൻ സി8 കളിച്ചത് വലിയ അബദ്ധമായി. 29-ാം നീക്കത്തിൽ ഗുകേഷ് ക്യൂൻ ഇന്റു സി6 കളിച്ച് വിജയമുറപ്പിച്ചു. അപ്പോൾ തന്നെ ഒരു പീസ് കൂടുതലായി. സമയസമ്മർദ്ദം ഉണ്ടായിരുന്ന ലിറൻ 28-ാം നീക്കത്തിലെ അബദ്ധം കൂടിയായതോടെ തോൽവി സമ്മതിച്ചു.അവസാന ഘട്ടത്തിൽ ഡിംഗിന് 8 മിനിട്ട് കൊണ്ട് 16 നീക്കം നടത്തണമായിരുന്നു. ഗുകേഷിന് 15 നീക്കം 15 മിനിട്ടിൽ നടത്തിയാൽ മതിയായിരുന്നു.സമയസമ്മർദ്ദത്തിലുണ്ടായ പിഴവായിരുന്നു ലിറന്റെ 28-ാം നീക്കത്തിലെ പിഴവ്. പക്ഷേ ആ പിഴവിന് ലിറന് കൊടുക്കേണ്ടി വന്നത് ഈ ഗെയിം തന്നെയായിരുന്നു. ഇന്ത്യയിലെ ചെസ് ആരാധകർക്ക് ഏറെ സന്തോഷം തരുന്നു ഈ വിജയം. ഗുകേഷ് വിജയത്തോടെ ഏറെ അടുത്തിരിക്കുകയാണ്. ഇപ്പോൾ സമ്മർദ്ദം ലിറന് തന്നെയാണ്. എന്നാൽ വലിയ പോരാളിയായ ലിറനെ ഒരിക്കലും എഴുതിത്തള്ലാനാകില്ല. കഴിഞ്ഞ തവണ നിപ്പോ നിയാംഷിക്കെതിരെ പതിനൊന്നാം ഗെയിം അവസാനിക്കുമ്പോൾ 5-6ന് പിന്നിലായിരുന്ന ലിറൻ 12-ാം ഗെയിമിൽ ജയിച്ച് ഒപ്പമെത്തിയിരുന്നു. പിന്നീട് ടൈബ്രേക്കറിൽ ജയിച്ച് ചാമ്പ്യനുമായി,

കഴിഞ്ഞ വ‌ർഷം പന്ത്രണ്ടാം ഗെയിം വെള്ളക്കരുക്കളുമായികളിച്ച് ജിയിച്ച് എനിക്ക് തിരിച്ചുവരവ് നടത്താനായിരുന്നു. ഇത്തവണയും അതിനായി ഞാൻ പരമാവധി ശ്രമിക്കും.

ഡിംഗ് ലിറൻ

ഇത് വളരെ നിർണായകമായ ജയമായിരുന്നു. തുടർച്ചയായ 7 സമനിലകൾ പരിഗണിക്കുമ്പോൾ ഈ മത്സരം അതി നിർണായകം തന്നെയായിരുന്നു. ഇനി മൂന്ന് പ്രധാനപ്പെട്ട ഗെയിമുകൾ കൂടിയുണ്ട്. അതിലും മികവ് തുടരണം.

ഡി.ഗുകേഷ്