വയനാട് ദുരന്തത്തിൽ മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു; മൃതദേഹങ്ങൾ കെെമാറാൻ ഉത്തരവിട്ട് കളക്ടർ

Tuesday 10 December 2024 2:45 PM IST

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎൻഎ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളും മുണ്ടക്കെെ സ്വദേശി സുബെെറിന്റേ ശരീര ഭാഗവുമാണ് തിരിച്ചറിഞ്ഞത്.

നേരത്തെ ഈ മൃതദേഹങ്ങളും മൃതദേഹഭാഗവും കാണാതായ മറ്റ് നാലുപേരുടേതാണെന്ന് കരുതിയിരുന്നത്. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ കെെമാറണമെന്ന് കളക്ടർ ഉത്തരവിട്ടു. നിലവിലെ സം‌സ്‌കാര സ്ഥലത്ത് തന്നെ തുടരണമെന്ന് താല്പര്യമുണ്ടെങ്കിൽ അടയാളപ്പെടുത്തിയ പേരുകളിൽ മാറ്റം വരുത്താൻ സൗകര്യം ഒരുക്കണമെന്നും നിർദേശമുണ്ട്.