കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം, അന്വേഷണം ആരംഭിച്ച് പൊലീസ്
Tuesday 10 December 2024 10:04 PM IST
കൊല്ലം: കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം. കൊല്ലത്തുള്ള അദ്ദേഹത്തിന്റെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുസാധനങ്ങളാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. സംഭവത്തില്‍ കൊല്ലം ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.