അനന്യയ്ക്ക് സ്വർണം
Tuesday 10 December 2024 10:57 PM IST
ഭുവനേശ്വർ : ഒഡിഷയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് വേണ്ടി അണ്ടർ 16 പെൺകുട്ടികളുടെ ലോംഗ്ജമ്പിൽ അനന്യ എസ്.സ്വർണം നേടി. അഭിനവ് ശ്രീറാമും അനാമിക അജേഷും അതുൽ ടി.എമ്മും വെങ്കലങ്ങൾ നേടി. അണ്ടർ 18 ആൺകുട്ടികളുടെ ഹെപ്റ്റാത്തലണിലാണ് അഭിനവിന്റെ വെങ്കലം. അണ്ടർ 16 പെൺകുട്ടികളുടെ പെന്റാത്‌ലണിലാണ് അനാമികയുടെ വെങ്കലം.അണ്ടർ 16 ആൺകുട്ടികളുടെ പെന്റാത്‌ലണിൽ അതുലും വെങ്കലം നേടി.