അദാലത്തിന് ഇന്ന് തുടക്കം
മൂവാറ്റുപുഴ: എറണാകുളം ജില്ലാ ഭരണകൂടവും മൂവാറ്റുപുഴ താലൂക്ക് റവന്യൂ റിക്കവറി വിഭാഗവും വിവിധ ബാങ്കുകളും സംയുക്തമായി നടത്തുന്ന പാമ്പാക്കുട ബ്ലോക്കിന്റെ കീഴിലുള്ള വില്ലേജുകളിലെ ബാങ്ക് അദാലത്ത് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ പാമ്പാക്കുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. മൂവാറ്റുപുഴ ബ്ലോക്കിന്റെ കീഴിലുള്ള വില്ലേജുകളിലെ ബാങ്ക് അദാലത്ത് നാളെ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലും നടത്തപ്പെടും. ബാങ്ക് ലോൺ കുടിശിക, റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന കേസുകളാണ് ഈ അദാലത്തിൽ പരിഗണിക്കുന്നത്. തീർപ്പാക്കുന്ന കേസുകൾക്ക് പലിശ ഇളവ് ഉൾപ്പെടെയുള്ളവയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്. ബാങ്ക് ലോൺ കുടിശിക, റവന്യൂ റിക്കവറിയായിട്ടുള്ളവർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി കുടിശിക തീർപ്പാക്കി റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകേണ്ടതാണെന്ന് മൂവാറ്റുപുഴ തഹസിൽദാർ അറിയിച്ചു.