മുല്ലപ്പെരിയാർ: പിണറായി- സ്റ്റാലിൻ കൂടിക്കാഴ്ച ഇന്ന്

Thursday 12 December 2024 4:32 AM IST

കോട്ടയം: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ഇന്ന് കോട്ടയത്ത് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും പിണറായി എത്താൻ വൈകിയതിനാലാണ് ഇന്ന് രാവിലത്തേയ്ക്ക് മാറ്റിയത്. കുമരകത്തെ ലേക് റിസോർട്ടിൽ ഇന്നലെ ഉച്ചയോടെ സ്റ്റാലിനെത്തിയിരുന്നു. പിണറായി എത്തിയത് രാത്രി 9.30ന്. റിസോർട്ടിലെ അടുത്തടുത്ത മുറികളിലാണ് ഇരുവരും താമസിക്കുന്നത്. വൈക്കത്ത് തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനത്തിനാണ് സ്റ്റാലിൻ എത്തിയത്. ഇന്നുരാവിലെ 10നാണ് ഉദ്ഘാടനം.