തായ്ലന്റിൽ ഇന്ത്യക്കാർക്ക് ഇ-വിസ
Thursday 12 December 2024 4:16 AM IST
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ജനുവരി ഒന്നു മുതൽ ഇ-വിസ സൗകര്യം നടപ്പിലാക്കുമെന്ന് തായ്‌ലന്റ്. ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് വിനോദസഞ്ചാരത്തിനും ചെറുകിട ബിസിനസ് ആവശ്യങ്ങൾക്കും 60 ദിവസം വരെ വിസ ഇല്ലാതെ താമസിക്കാനുള്ള ഇളവ് തുടരും.
ഇ-വിസ ലഭിക്കാൻ thaievisa.go.th പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ നിരസിച്ചാൽ വിസാ ഫീ തിരികെ ലഭിക്കില്ല. ഓഫ്‌ലൈൻ പണമിടപാടിന് സൗകര്യമുണ്ടാകും. 14 ദിവസത്തിനുള്ളിൽ വിസ ലഭിക്കും. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം തായ്‌ലന്റ് നേരത്തെ നടപ്പാക്കിയിട്ടുണ്ട്.