പലിശ കുറച്ച് യൂറോപ്യൻ യൂണിയൻ

Friday 13 December 2024 12:12 AM IST

കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ച മറികടക്കാൻ തുടർച്ചയായ നാലാം തവണയും യൂറോപ്യൻ സെൻട്രൽ ബാങ്ക്(യു.സി.ബി) മഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചു. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കായ യു.സി.ബി മുഖ്യ പലിശ നിരക്ക് നാല് ശതമാനമായാണ് കുറച്ചത്. ഈ വർഷം ഇതുവരെ പലിശ നിരക്കിൽ ഒരു ശതമാനം കുറവാണുള്ളത്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവും അടുത്ത ദിവസം മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്നാണ് വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇന്ത്യയിലെ റിസർവ് ബാങ്ക് ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.