ഇന്ന് തൃക്കാർത്തിക

Friday 13 December 2024 12:00 AM IST

തിരുവനന്തപുരം: വൃശ്ചികത്തിലെ തൃക്കാർത്തിക ഇന്ന്. വീടുകളിലും ക്ഷേത്രങ്ങളിലും കാർത്തിക ദീപം തെളി ച്ചാണ് ദേവീപ്രീതിക്കായുള്ള തൃക്കാർത്തിക ആഘോഷിക്കുന്നത്. വൃശ്ചികത്തിലെ കാർത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അധർമത്തിന്റെ മേൽ പരാശക്തി പൂർണവിജയം നേടിയ ദിവസമെന്ന നിലയിലും ആചരിക്കുന്നു. ദേവീക്ഷേത്രങ്ങളിൽ പ്രത്യേകപൂജകളും ദർശനവുമുണ്ടാകും. സസ്യാഹാരം കഴിച്ച് വ്രതത്തോടെയാണ് ഭക്തർ ദീപം തെളിക്കുന്നത്. സന്ധ്യയ്ക്ക് വീടുകളിലും വഴിയോരങ്ങളിലും മൺചെരാതുകളിൽ തിരിയിട്ട് വിളക്ക് തെളിയിക്കുകയും ചെയ്യും. ഗ്രാമങ്ങളിൽ വാഴത്തടകളിലും കവുങ്ങിൻ തടിയിലും ചെരാതുകൾ സജ്ജമാക്കി വിളക്ക് തെളിക്കുന്നതും പതിവാണ്. കാച്ചിൽ,ചെറുകിഴങ്ങ്,ചേമ്പ്,മധുരക്കിഴങ്ങ് എന്നിവ ഒരുമിച്ച് വേവിച്ചുണ്ടാക്കുന്ന പുഴുക്ക് കാർത്തികയുടെ സവിശേഷ രുചിയാണ്.

റേ​ഷ​ൻ​കാ​ർ​ഡ് ​ത​രം​മാ​റ്രാ​ൻ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പൊ​തു​വി​ഭാ​ഗം​ ​റേ​ഷ​ൻ​ ​കാ​ർ​ഡു​ക​ൾ​ ​(​വെ​ള്ള,​ ​നീ​ല​)​ ​പി.​എ​ച്ച്.​എ​ച്ച് ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​(​പി​ങ്ക് ​കാ​ർ​ഡ്)​ ​ത​രം​ ​മാ​റ്റു​ന്ന​തി​ന് 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​അം​ഗീ​കൃ​ത​ ​അ​ക്ഷ​യ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​വ​ഴി​യോ​ ​സി​റ്റി​സ​ൺ​ ​ലോ​ഗി​ൻ​ ​പോ​ർ​ട്ട​ൽ​ ​(​e​c​i​t​i​z​e​n.​c​i​v​i​l​s​u​p​p​l​i​e​s​k​e​r​a​l​a.​g​o​v.​i​n​)​ ​വ​ഴി​യോ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.

അം​ശ​ദാ​യം​ ​പു​നഃ​സ്ഥാ​പി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ത​യ്യ​ൽ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​യി​ലേ​ക്കു​ള്ള​ ​അം​ശ​ദാ​യം​ ​പ​ത്തു​വ​ർ​ഷം​ ​വ​രെ​ ​മു​ട​ക്ക​മു​ള്ള​വ​ർ​ക്കും​ ​ര​ണ്ടു​ ​ത​വ​ണ​യി​ൽ​ ​കൂ​ടു​ത​ൽ​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യി​ട്ടു​ള്ള​വ​ർ​ക്കും​ ​കു​ടി​ശ്ശി​ക​ ​അം​ശ​ദാ​യ​വും​ ​പ്ര​തി​മാ​സം​ ​അ​ഞ്ചു​രൂ​പ​ ​നി​ര​ക്കി​ൽ​ ​പി​ഴ​യും​ ​പ​ര​മാ​വ​ധി​ ​മൂ​ന്ന് ​ഗ​ഡു​ക്ക​ളാ​യി​ ​അ​ട​ച്ച് ​അം​ഗ​ത്വം​ ​പു​നഃ​സ്ഥാ​പി​ക്കാം.