ആശ്വസിക്കാൻ വകയുണ്ട്, ഒറ്റദിവസം കൊണ്ട് സ്വർണവിലയിൽ മാറ്റം; അറിയാം ഇന്നത്തെ നിരക്ക്

Friday 13 December 2024 11:50 AM IST

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,840 രൂപയാണ്. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,230 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7,887 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായിരുന്നു. ഇത് ഡിസംബറിലെ ഏ​റ്റവും ഉയർന്ന നിരക്കായിരുന്നു. ഈ ആഴ്ച, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വലിയ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. മൂന്ന് ദിവസം കൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്.

നവംബർ പകുതിയോടെയാണ് സ്വർണവിലയിൽ ഞെട്ടിപ്പിക്കുന്ന കുറവ് സംഭവിച്ചത്. ഈ മാസം ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ രണ്ടിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയായിരുന്നു. വില കുത്തനെ ഉയർന്നാലും ഇടിവുണ്ടായാലും സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ സ്വർണത്തെ കാണുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.

ഇന്നത്തെ വെളളിവില

സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് സംഭവിച്ചു. ഇന്ന് ഒരു ഗ്രാം വെളളിക്ക് 101 രൂപയും ഒരു കിലോഗ്രാം വെളളിക്ക് 101,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 104 രൂപയായിരുന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യത്തിൽ വരുന്ന കയ​റ്റിറക്കങ്ങളും വെളളിവിലയെ സ്വാധീനിക്കും.